kundala

തിരുവനന്തപുരം കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ പണം നഷ്ടപ്പെട്ടവരെ  നവകേരള സദസും കയ്യൊഴിഞ്ഞു.  പണം കിട്ടാന്‍ ഇടപെടണമെന്നുള്ള നിവേദനത്തില്‍ പറഞ്ഞവരോടു പരാതി ഒത്തുതീര്‍പ്പാക്കിയെന്നാണ് മറുപടി നല്‍കിയത്. പണം കിട്ടാതായതോടെ  നിക്ഷേപകരിലൊരാള്‍  ഏക മകളുടെ വിവാഹം മാറ്റിവെച്ചു.   ശസ്ത്രക്രിയ വരെ മാറ്റിവെയ്ക്കേണ്ട ഗതികേടിലാണ് കിടപ്പുരോഗികളായുള്ള നിക്ഷേപകര്‍ .നിക്ഷേപ തട്ടിപ്പില്‍ ബാങ്ക് പ്രസിഡന്‍റായിരുന്ന എന്‍.ഭാസുരാംഗനെ ഇ.ഡി അറസ്റ്റു ചെയ്തിരുന്നു

വിജയശേഖരന്‍ നായരുടെ ഏക മകളുടെ  വിവാഹം നടത്താന്‍ നിശ്ചയിച്ചത് ഏപ്രില്‍ 23 നു. മകളുടെ വിവാഹത്തിനായി നിക്ഷേപിച്ച പണം കിട്ടാന്‍ ബാങ്കില്‍ കയറിയിറങ്ങിയിട്ടും ഫലമില്ലാതെ നില്‍ക്കുമ്പോഴാണ് പരാതികള്‍ പരിഹരിക്കാന്‍ മന്ത്രിസഭയൊന്നാകെ നിങ്ങളുടെ അടുത്തേക്കെന്ന സര്‍ക്കാര്‍ തലവാചകമെത്തിയത്. പിന്നീട് നടന്നത് വിജയശേഖരന്‍ നായര്‍ പറയും

കിടപ്പുരോഗിയായ സുശീലയും നിക്ഷേപതുക തിരികെ കിട്ടാതെ പലവട്ടം ശസ്ത്രക്രിയ  മാറ്റിവെച്ചു.  കിട്ടിയ പരാതി ഉദ്യോഗസ്ഥര്‍ക്കു കൈമാറുമ്പോഴല്ല, നിക്ഷേപിച്ച തുക തിരികെ കിട്ടുമ്പോഴാണ് പരാതിയ്ക്ക് പരിഹാരമാകുന്നതെന്നാണ് ഇവര്‍ പറയുന്നത്. പണം തിരികെ കിട്ടാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് ഇവരെപോലുള്ള നൂറുകണക്കിനു നിക്ഷേപകരുടെ ആവശ്യം.

kandala co op bank scam follow up