മന്ത്രി ആര്‍ ബിന്ദുവിനെതിരെ വിമര്‍ശനവുമായി ട്രാന്‍സ്ജെന്‍ഡര്‍ നടിയും നര്‍ത്തകിയുമായ സഞ്ജന ചന്ദ്രന്‍. സഞ്ജന ചന്ദ്രനെ പരാമര്‍ശിച്ച് അഭിനന്ദിച്ച് പങ്കുവെച്ച പോസ്റ്റ് മന്ത്രി വൈകുന്നേരത്തോടെ പിന്‍വലിച്ചതിന് പിന്നാലെയാണ് വിമര്‍ശനവുമായി സഞ്ജന രംഗത്തെത്തിയത്. ട്രാന്‍സ് കലോത്സവ വേദിയ്ക്ക് കൂടുതല്‍ മിഴിവേകിയ ഡാന്‍സ് ആയിരുന്നു 2023 എംജി യൂണിവേഴ്സിറ്റി കലാതിലകമായ സഞ്ജന ചന്ദ്രന്‍റേതെന്ന് ബിന്ദു കുറിച്ചിരുന്നു. സഞ്ജനയുടെ നേട്ടങ്ങള്‍ പരാമര്‍ശിച്ചതിനൊപ്പം താരത്തിന്‍റെ ഡാന്‍സും മന്ത്രി പങ്കുവെച്ചിരുന്നു. മന്ത്രിയുടെ പോസ്റ്റ് റീഷെയര്‍ ചെയ്തുകൊണ്ട് 'അധിക്ഷേപിച്ച് ഇറക്കിവിട്ട വേദിയില്‍ വീണ്ടും അതിഥിയായി ക്ഷണിച്ചതിന് നന്ദി' എന്ന് സഞ്ജനയും കുറിച്ചിരുന്നു. എന്നാല്‍ മന്ത്രി പോസ്റ്റ് പിന്‍വലിച്ചതോടെ വിളിച്ചുവരുത്തി അപമാനിക്കരുതെന്ന് സഞ്ജന പറയുകയായിരുന്നു. സാമൂഹ്യനീതി വകുപ്പ് ക്ഷണിച്ചിട്ടാണ് താൻ തൃശ്ശൂരിൽ കലോത്സവത്തിന് അതിഥിയായി പ്രോഗ്രാം ചെയ്തതെന്നും വലിഞ്ഞു കേറി വന്നതല്ലെന്നും സഞ്ജന കുറിച്ചു. മന്ത്രിയെന്ന നിലയിൽ നിങ്ങൾ വൻ പരാജയമാണെന്ന് വീണ്ടും തെളിയിക്കുകയാണെന്നും ഒരു കലാകാരി ആയിട്ടു കൂടി നിങ്ങൾ മറ്റൊരു കലാകാരിയോട് ചെയ്യുന്ന ഏറ്റവും വൃത്തികെട്ട പെരുമാറ്റം ആയിപ്പോയെന്നും ഫേസ്ബുക്ക് കുറിപ്പില്‍ സഞ്ജന പറഞ്ഞു. സഞ്ജനയുടെ ഫേസ്ബുക്ക് പോസ്റ്റ്.
Transgender actress Sanjana Chandran criticizes minister R Bindu