governor

കാട്ടാന ആക്രമണത്തിൽ  രണ്ടു പേർ കൊല്ലപ്പെട്ടിട്ടും മുഖ്യമന്ത്രിയും വനം മന്ത്രിയും വയനാട് സന്ദർശിച്ചില്ലെന്ന വിമർശനം ഉയർന്നതിനിടെ  മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിൻ്റെയും പോളിൻ്റെയും വാകേരിയിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച  പ്രജീഷിൻ്റെയും വീടുകളിൽ എത്തി ഗവർണർ ബന്ധുക്കളെ ആശ്വസിപ്പിച്ചു.വന്യ ജീവി ആക്രമണത്തിന് പരിഹാരം കാണാൻ നാളെ വയനാട്ടിൽ മന്ത്രിമാരുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേരും.

പടമലയിലെ അജീഷിൻ്റെ വീട്ടിലായിരുന്നു ഗവർണറുടെ ആദ്യ സന്ദർശനം. അജീഷിൻ്റെ മക്കളെ ചേർത്തുപിടിച്ച ഗവർണർ കുടുംബത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു പരാതിയും ആശങ്കയുമായി എത്തിയ  നാട്ടുകാരെയും ഗവർണർ കേട്ടു. വനം വകുപ്പ് താല്ക്കാലിക വാച്ചറായിരുന്ന പാക്കത്തെ പോളിൻ്റെ വീട്ടിൽ എത്തിയ ഗവർണർ കുടുംബത്തെ ആശ്വസിപ്പിച്ചു. വീട്ടിലെ സാഹചര്യം മനസിലാക്കി  കാട്ടാന ആക്രമണത്തിൽ തളർന്നു കിടക്കുന്ന പാക്കത്തെ ശരത്തിന് ചികിത്സ സഹായം ഗവർണർ വാഗ്ദാനം ചെയ്തു. ബാങ്ക് വിവരങ്ങൾ ചേർത്ത് അപേക്ഷ സമർപ്പിക്കാനും നിർദേശം നൽകി 

കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട വാകേരിയിലെ പ്രജീഷിൻ്റെ കുടുംബത്തയും ഗവർണർ സന്ദർശിച്ചു  മാനന്തവാടി ബിഷപ്പിനെയും ബിഷപ്പ് ഹൗസിൽ എത്തി കണ്ട ശേഷമാണ്  ഗവർണർ മടങ്ങിയത്. സർക്കാരിനെതിരെ നാട്ടുകാരുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് മന്ത്രിമാരുടെ അധ്യക്ഷതയിൽ നാളെ സുൽത്താൻ ബത്തേരിയിൽ സർവകക്ഷി യോഗം. റവന്യു വനം തർദേശ മന്ത്രിമാർ രാവിലെ പത്തിന് ചേരുന്ന യോഗത്തിൽ പങ്കെടുക്കും. തുടർ നടപടികൾ സംബന്ധിച്ച് ജനപ്രതിനിധികളുമായും ചർച്ച നടത്തും

Governor visited the relatives of the deceased