ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഹകരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി 20. ചാലക്കുടി, എറണാകുളം മണ്ഡലങ്ങളിലാണ് ട്വന്‍റി 20 മല്‍സരിക്കുന്നത്. ചാലക്കുടി മണ്ഡലത്തിൽ അഡ്വക്കേറ്റ് ചാർലി പോളും എറണാകുളം മണ്ഡലത്തിൽ അഡ്വക്കേറ്റ് ആന്റണി ജൂഡിയുമാണ് സ്ഥാനാര്‍ഥികള്‍. മലയാറ്റൂർ സ്വദേശിയായ ചാർലി പോൾ കാലടി ശ്രീശങ്കരാ കോളേജ് മുൻ യൂണിയൻ ചെയർമാനും മദ്യവിരുദ്ധസമിതി സംസ്ഥാന വക്താവുമാണ്. ആന്റണി ജൂഡി ഐസിവൈഎം ദേശീയ പ്രസിഡന്‍റും സംരംഭകനുമാണ്.
ചാലക്കുടി ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന കുന്നത്തുനാട് നിയമസഭാമണ്ഡലത്തിലെ നാല് പഞ്ചായത്തുകൾ ഭരിക്കുന്നത് ട്വന്‍റി 20 ആണ്. ബിജെപിയുമായി സീറ്റ് ചർച്ചകൾ നടത്തിയെന്ന പ്രചാരണം സാബു എം.ജേക്കബ് തള്ളി.
തന്നെ കേസില്‍ കുടുക്കി അറസ്റ്റ് ചെയ്താല്‍ ഒരാഴ്ചയ്ക്കുള്ളില്‍ മുഖ്യമന്ത്രിയുടെ മകളെ അകത്താക്കുമെന്ന് സ്ഥാനാര്‍ഥി പ്രഖ്യാപനവേദിയില്‍ സാബു എം.ജേക്കബ് വെല്ലുവിളിച്ചു. മുഖ്യമന്ത്രിയുടെ എല്ലാ പരിപാടിയും തനിക്കറിയാം. തന്നെ എതിര്‍ക്കുന്ന എം.എല്‍.എയും പാര്‍ട്ടിപ്രവര്‍ത്തകരും സൂക്ഷിക്കണമെന്നും സാബുവിന്റെ മുന്നറിയിപ്പ്.
Twenty 20 Announces Candidates For Lok Sabha Election