നീളൻ ചെവികളും നീണ്ടുയർന്ന ശരീരവുമായി ആകെയൊരു പുലിച്ചന്തമായി പൂച്ചകള്‍ക്കിടയിലെ വിലയേറിയ താരമാണ് മെയ്ന്‍കൂണ്‍. അമേരിക്കന്‍, യൂറോപ്പ് വംശമഹിമയുളള മെയ്ന്‍കൂണിനെ നാലുവര്‍ഷം മുന്‍പ് ആദ്യമായി കേരളത്തിലെത്തിച്ചത് കരുനാഗപ്പളളി സ്വദേശിയായ നിഷാദാണ്. ക്യാറ്റ് ഷോകളിലെ പതിവ്താരങ്ങളായ മെയ്ന്‍കൂണും പൂച്ചപ്രേമിയായ നിഷാദിന്‍റെ പക്കലുണ്ട്.