Morning-Express-HD-Theyyam

 

 

 

പാഴ് വസ്തുക്കൾ ഉപയോഗിച്ച് തെയ്യരൂപങ്ങൾ ഒരുക്കിയിരിക്കുകയാണ് കാസർകോട് ദുർഗ ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസുകാരൻ നിവേദ്. എട്ടടി ഉയരമുള്ള മൂവാളംക്കുഴി ചാമുണ്ഡിയുടെ ശില്പമാണ് മുഖ്യ ആകർഷണം. ശില്പനിർമാണത്തോടപ്പം ചിത്രകലയിലും ഈ കൊച്ചുമിടുക്കൻ കഴിവ് തെളിയിച്ചിട്ടുണ്ട്.

 

വടക്കൻ മലബാറിൽ കളിയാട്ടക്കാലം കൊട്ടികയറുകയാണ്. കാവുകളിൽ മാത്രമല്ല വെള്ളിക്കോത്തെ നിവേദിന്‍റെ വീട്ടിലെത്തിയാലും കാണാം ജീവൻ തുടിക്കുന്ന തെയ്യശില്പങ്ങൾ.ഈ പതിമൂന്നുകാരന് മൂവാളംക്കുഴി ചാമുണ്ഡിയുടെ ശില്പം തീർക്കാൻ വേണ്ടി വന്നത് ഒന്നര മാസം മാത്രമാണ്. പഴയ മാലകൾ ഉപയോഗിച്ച് ആടയാഭരണങ്ങൾ നിർമിച്ചു. പഴയ തുണികളും പൊട്ടിയ ബക്കറ്റും കളർപേപ്പറുകളും ഉപയോഗിച്ച് ശില്പം പൂർത്തിയാക്കി.

 

വിവിധ തെയ്യങ്ങളുടെ ചെറുരൂപങ്ങളും നിവേദ് തയ്യാറാക്കിയിട്ടുണ്ട്. അവധിക്കാലത്ത് കൂടുതൽ ശില്പങ്ങൾ നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ മിടുക്കൻ.