തിരഞ്ഞെടുപ്പിന് 40 ദിവസമുള്ളതിനാൽ കൂടുതൽ ജനങ്ങളെക്കാണാൻ സമയം ലഭിക്കുമെന്ന് കോഴിക്കോട്ടെ എൽ.ഡി.എഫ് സ്ഥാനാർഥി എളമരം കരീം മനോരമ ന്യൂസിനോട്. വോട്ടെണ്ണലിനുള്ള ഒരു മാസത്തെ ഇടവേളയിൽ രാജ്യസഭ അംഗം എന്ന നിലയിലെ പ്രവർത്തനം തുടരാനുമാകും. ചൂടിനെ അതിജീവിക്കാൻ കൃത്യമായ സമയക്രമീകരണമനുസരിച്ചാണ് പ്രചാരണമെന്നും എളമരം കരീം പറഞ്ഞു.