വടകര എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ. ശൈലജയ്ക്കായി വോട്ടഭ്യര്‍ഥിച്ച് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി അധ്യക്ഷനുമായ കമല്‍ഹാസന്‍. ഇന്ത്യയെ നിലനിര്‍ത്താനുള്ള പോരാട്ടത്തിലെ മുഖ്യകണ്ണിയാണ് കെ.കെ. ശൈലജ. കൊവിഡ് കാലത്ത് കേരളം രാജ്യത്തിന് മാതൃകയായത് കെ.കെ. ശൈലജയുടെ നേതൃത്വത്തിലൂടെയാണെന്നും കമല്‍ഹാസന്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് കമല്‍ഹാസന്‍ കെ.കെ. ശൈലജയ്ക്കായി വോട്ടഭ്യര്‍ഥിച്ചത്.  

കൊവിഡ് കാലത്ത് മാത്രമല്ല നിപ കാലത്തും കെ.കെ. ശൈലജയുടെ നേതൃപാടവം എല്ലാവരും തിരിച്ചറിഞ്ഞു.  പാര്‍ലമെന്‍റിനകത്തും പുറത്തും കെ.കെ. ശൈലജയെപോലുള്ളവരുടെ ശബ്ദം ഉറക്കെ മുഴങ്ങണമെന്നും കമല്‍ഹാസന്‍. കാരണം കേന്ദ്രത്തില്‍ നിന്ന് കടുത്ത വെല്ലുവിളിയാണ് കേരളവും തമിഴ്നാടുമെല്ലാം നേരിടുന്നത്. 

Kamal haasan requesting votes for vatakara ldf candidate kk shailaja