തദ്ദേശ സ്വയംഭരണ വകുപ്പിലെ കെട്ടിടനികുതി നാളെ മുതല്‍ അഞ്ചു ശതമാനം വര്‍ധിക്കും. തദ്ദേശസ്വയംഭരണ സേവനങ്ങള്‍ക്കായുള്ള കെ.സ്മാര്‍ടും നാളെ  മുതല്‍ പഞ്ചായത്തില്‍ ആരംഭിക്കില്ല. 

എല്ലാ വര്‍ഷവും അഞ്ചു ശതമാനം വര്‍ധിക്കത്തക്ക വിധത്തിലാണ് കെട്ടിടനികുതി ക്രമീകരിച്ചിരിക്കുന്നത്. ആദ്യം കിട്ടിയ കെട്ടിടനികുതിയുടെ അഞ്ചു ശതമാനം കണക്കാക്കി ഇപ്പോഴുള്ള നികുതിയോടൊപ്പം കൂട്ടിയാണ് വര്‍ധന കണക്കാക്കുന്നത്. കഴിഞ്ഞ തവണയും അഞ്ചുശതമാനം വര്‍ധന നടപ്പാക്കിയിരുന്നു. അ‍ഞ്ചു  വര്‍ഷത്തിലൊരിക്കല്‍ 25 ശതമാനം വര്‍ധനയ്ക്കായിരുന്നു ശുപാര്‍ശയെങ്കിലും എല്ലാ വര്‍ഷവും അഞ്ചു ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. തദ്ദേശ സ്ഥാപനങ്ങള്‍ പൂര്‍ണമായും പേപ്പര്‍ രഹിതമാക്കുന്ന കെ.സ്മാര്‍ടിന്‍റെ ആദ്യ ഘട്ടം കോര്‍പറേഷന്‍ മുനിസിപ്പാലിറ്റികളില്‍ നടപ്പാക്കിയിരുന്നു. എന്നാല്‍ തുടക്കം മുതലേ ആകെ പ്രശ്നത്തിലായ കെസ്മാര്‍ടില്‍ സേവനങ്ങള്‍ ശരിയായ വിധം അടയ്ക്കാന്‍ ഇപ്പോഴും കഴിയുന്നില്ല.

ഇതിനിടയ്ക്ക് പഞ്ചായത്തില്‍ കൂടി നടപ്പാക്കിയാല്‍ തെരഞ്ഞെടുപ്പ് സമയത്ത് വ്യാപക പരാതിക്ക് ഇടയാക്കുമെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് ഭയപ്പെടുന്നു. ഇതോടെയാണ് ഏപ്രില്‍ ഒന്നു മുതല്‍ പഞ്ചായത്തുകളില്‍ കൂടി ആരംഭിക്കുമെന്നുള്ള നേരത്തെയുള്ള നിലപാടില്‍ നിന്നു സര്‍ക്കാര്‍ പിന്നാക്കം പോയത്. 

Building tax will increase by 5 percent