ttedeath-6-

റെയിൽവേയിലെ ടിക്കറ്റ് എക്സാമിനർ കെ.വിനോദിനെ ഇതരസംസ്ഥാന തൊഴിലാളി ട്രെയിനിൽ നിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവം ഞെട്ടലോടെയാണ് എറണാകുളത്തെ സഹപ്രവർത്തകരും മഞ്ഞുമ്മലിലെ നാട്ടുകാരും കേട്ടത്. 

tte-four

സിനിമാപ്രവർത്തകരുമായി അടുത്ത ബന്ധമുള്ള വിനോദ് മോഹൻലാൽ ചിത്രങ്ങളായ പുലിമുരുകൻ, എന്നും എപ്പോഴും എന്നിവയിൽ ചെറിയ വേഷം ചെയ്തിട്ടുണ്ട്. എസ്ആർവി സ്കൂളിൽ സംവിധായകൻ ആഷിക് അബുവിന്റെ സഹപാഠിയായിരുന്നു വിനോദ്. ആ ബന്ധമാണു സിനിമയിലേക്കു വഴി തുറന്നത്. ആഷിക് ചിത്രമായ ഗ്യാങ്സ്റ്ററിൽ മമ്മൂട്ടിയുടെ ഗുണ്ടാസംഘത്തിലെ പ്രധാനിയായി അഭിനയിച്ചു. വില്ലാളിവീരൻ, മംഗ്ലീഷ്, ഹൗ ഓൾഡ് ആർ യു, അച്ഛാദിൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമാ രംഗത്തു വിനോദ് കണ്ണൻ എന്നാണ് അറിയപ്പെട്ടിരുന്നത്. 

 

ttedeath-2-

സഹപ്രവർത്തകരുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്ന വ്യക്തിയാണു വിനോദ്. പിതാവ് വേണുഗോപാലൻനായർക്കും മാതാവ് ലളിതയ്ക്കുമൊപ്പം വർഷങ്ങളായി സൗത്തിലെ റെയിൽവേ ക്വാർട്ടേഴ്സിലായിരുന്നു താമസം. സൗത്തിലെ റെയിൽവേ ബംഗ്ലാവിലെ ജീവനക്കാരനായിരുന്നു വിനോദിന്റെ പിതാവ് വേണുഗോപാൽ നായർ. വിനോദിന്റെ സഹോദരി സന്ധ്യ എളമക്കരയിലാണ് താമസം.

tte-one

 

ജനുവരി 28നു  മഞ്ഞുമ്മൽ മൈത്രി നഗറിൽ വച്ച പുതിയ വീടിന്റെ പാലുകാച്ചലിനു സഹപ്രവർത്തകരെയെല്ലാം വിളിച്ചിരുന്നു.ഫെബ്രുവരി  4 നാണ് താമസം തുടങ്ങിയത്. അമ്മയുടെ പേരു ചേർത്തു ലെയിൻ നമ്പർ സെവനിലെ വീടിനു ലളിതാനിവാസ് എന്നാണു പേരിട്ടത്. രണ്ടു വർഷമേ ആയുള്ളൂ വിനോദ് ടിടിഇയുടെ ജോലി ചെയ്യാൻ തുടങ്ങിയിട്ട്. അതുവരെ ഡീസൽ ലോക്കോ ഷെഡിലായിരുന്നു ജോലി. ടിക്കറ്റെടുക്കാതെ ഇതരസംസ്ഥാന യാത്രക്കാർ തിങ്ങിനിറഞ്ഞു യാത്ര ചെയ്യുന്ന ട്രെയിനാണ് എറണാകുളം–പട്ന എക്സ്പ്രസ്. ആഴ്ചയിൽ 3 ദിവസമാണ് ഇൗ ട്രെയിനുള്ളത്.

TTE Death at Thrissur, reaction of colleaques and neighboures