പലവിധ വിലക്കയറ്റങ്ങള്‍ക്കിടയില്‍ ഇരുട്ടടിയായി കെട്ടിട നികുതി വര്‍ധനയും. രണ്ടു വര്‍ഷത്തിനിടയ്ക്ക് പത്തു ശതമാനം വര്‍ധനയാണ് ഉണ്ടായത്. അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇരുപത്തിയഞ്ച് ശതമാനം വര്‍ധനയാണ് ഉണ്ടാകുക.
അഞ്ചു വര്‍ഷത്തിലൊരിക്കല്‍ 25 ശതമാനം വര്‍ധനയ്ക്കായിരുന്നു ശുപാര്‍ശയെങ്കിലും എല്ലാ വര്‍ഷവും അഞ്ചു ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു .ഇനിയുള്ള എല്ലാ വര്‍ഷവും അഞ്ചു ശതമാനം വര്‍ധിക്കത്തക്ക വിധത്തിലാണ് കെട്ടിടനികുതി ക്രമീകരിച്ചിരിക്കുന്നത്. ആദ്യം കിട്ടിയ കെട്ടിടനികുതിയുടെ അഞ്ചു ശതമാനം കണക്കാക്കി ഇപ്പോഴുള്ള നികുതിയോടൊപ്പം കൂട്ടിയാണ് വര്‍ധന കണക്കാക്കുന്നത്. കഴിഞ്ഞ തവണയും അഞ്ചുശതമാനം വര്‍ധന നടപ്പാക്കിയിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാനാണ് വര്‍ധനയെന്നാണ് ന്യായീകരണം.
Increase in building tax