samastha

പൊന്നാനിയില്‍ മുസ്്ലിം ലീഗിനെതിരെ സമസ്തയുടെ പേരില്‍ ചോദ്യാവലി. ടീം സമസ്ത എന്ന പേരിലാണ് സമൂഹമാധ്യമങ്ങളില്‍ ചോദ്യാവലി പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇത്തരം പ്രകോപനങ്ങളില്‍ വീഴരുതെന്നാണ് അണികള്‍ക്ക് മുസ്്ലിം ലീഗ് നേതൃത്വത്തിന്‍റെ മുന്നറിയിപ്പ്. ഉമര്‍ ഫൈസി മുക്കത്തിന്‍റെ തുറന്നുപറച്ചിലിനെ തല്‍ക്കാലം അവഗണിക്കാനും ധാരണയായി. 

ഇങ്ങനെ പോകുന്നു ചോദ്യാവലികള്‍. ചോദ്യാവലിക്ക് പിന്നില്‍ ഒരു വിഭാഗം സമസ്തയുടെ പിന്തുണയുണ്ടെന്ന് പറയുമ്പോള്‍ തന്നെ ഇക്കാര്യം പൂര്‍ണമായി സമസ്ത നേതൃത്വം നിഷേധിക്കുന്നുമുണ്ട്. എന്നാല്‍ ഇത്തരം പ്രകോപനങ്ങളില്‍ വീഴരുതെന്നാണ് മുസ്്ലിം ലീഗ് നേതൃത്വത്തിന്‍റെ മുന്നറിയിപ്പ്. സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം ലീഗിനെതിരെ ആഞ്ഞടിച്ചതിന് പിന്നാലെയാണ് ടീം സമസ്തയുടെ പേരിലുള്ള ചോദ്യാവലി പുറത്തുവരുന്നത്. ലീഗ് – സമസ്ത തര്‍ക്കം ഒരു യാഥാര്‍ഥ്യമാണെന്ന് ആവര്‍ത്തിക്കുകയാണ് ഉമര്‍ ഫൈസി മുക്കം. 

തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഈ വിമര്‍ശനങ്ങള്‍ക്കും ഉയര്‍ന്നുവന്ന ചോദ്യവലിക്കുമെല്ലാം തല്‍ക്കാലം മറുപടി നല്‍കേണ്ടതില്ലെന്നാണ് ലീഗ് നേതൃത്വം കൈക്കൊണ്ട ധാരണ. 

Questionnaire of samastha against muslim league in ponnani