Navakerala-Bus

TAGS

മ്യൂസിയത്തിൽ സൂക്ഷിക്കാം , വിറ്റാൽ ഇരട്ടി വില കിട്ടും നവകേരള ബസിനേക്കുറിച്ചുള്ള പ്രവചനങ്ങൾ പലതായിരുന്നു. ഒടുവിൽ അന്നത്തെ മന്ത്രി ആന്‍റണി രാജു പറഞ്ഞതുപോലെ കെഎസ്ആർടിസിയുടെ ഭാഗമാകുകയാണ് കക്ഷി. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് ഇന്ന് കോഴിക്കോട്ടേയ്ക്ക് ആദ്യ സര്‍വീസ് നടത്തും. അഞ്ചാം തീയതി മുതൽ കോഴിക്കോട്- ബംഗളുരു റൂട്ടിൽ സർവീസ് തുടങ്ങും. ലിഫ്റ്റും ടോയ് ലെറ്റും ഒക്കെയുള്ള കെഎസ്ആര്‍ടിസി ഗരുഡ പ്രീമിയം ബസായാണ് സർവീസ്.  

 

26 സീറ്റുകളാണ് ബസിലുള്ളത്. ടോയ്ലറ്റ്, വാഷ്ബേസിൻ, ടെലിവിഷൻ / മ്യൂസിക് സിസ്റ്റം തുടങ്ങിയ അധിക സൗകര്യങ്ങളും ബസിലുണ്ട്. രാവിലെ നാലിന്  കോഴിക്കോട്ടു നിന്ന് പുറപ്പെട്ട് 11.35 ന്  ബംഗളുരുവിലെത്തുന്ന തരത്തിലാണ് സര്‍വീസ്. 2.30 ന് തിരിച്ച് 10.5ന് കോഴിക്കോട് തിരിച്ചെത്തും. 1,171 രൂപയാണ് ടിക്കറ്റ് നിരക്ക്.