വേനല്‍ കനത്തതോടെ കോഴിക്കോട് പെരുവണ്ണാമൂഴി ഡാമില്‍ ജലനിരപ്പ് താഴുന്നു.  പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതിക്കുള്ള ജലവിതരണവും കഴിഞ്ഞ രണ്ടുമാസമായി  നിര്‍ത്തിവെച്ചിരിക്കുകയാണ്. ഡാമില്‍ നിലവിലുള്ളത് സംഭരണശേഷിയുടെ 59 ശതമാനം ജലം മാത്രം.  പെരുവണ്ണാമൂഴി ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് മഴ ലഭിച്ചിട്ട് മാസങ്ങളായി. ഇതോടെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞു. എന്നാല്‍ ഡാമില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ രണ്ട് മീറ്ററിലധികം  വെള്ളമുണ്ടെങ്കിലും ഇതേ ചൂട് തുടര്‍ന്നാല്‍ അധികം വൈകാതെ അതും താഴും. 

 

കക്കയത്ത് നിന്ന് വൈദ്യുത ഉല്‍പാദന ശേഷം പുറന്തള്ളുന്ന വെള്ളം ഇവിടേക്കാണ് എത്തുന്നത്. എന്നാല്‍ കുടിവെള്ളാവശ്യത്തിന് മാത്രമാണ് വിതരണം ചെയ്യുന്നത്. പുഴകള്‍, നീരുവറുകള്‍ എന്നിവയില്‍ നിന്ന് റിസര്‍വോയറിലേക്ക് ഒഴുക്ക് നിലച്ചതും പ്രതിസന്ധിയായി. സമീപ്രദേശങ്ങളില്‍ എല്ലാം കുടിവെള്ളക്ഷാമം രൂക്ഷമാണ് ഡാമിലെ ജലനിരപ്പ് താഴ്ന്നതോടെ കാര്‍ഷികമേഖലയും പ്രതിസന്ധിയിലായി.