• 5 കൊലക്കേസടക്കം 53 കേസുകളില്‍ പ്രതി
  • വീട്ടുമുറ്റത്ത് വച്ച് ബൈക്ക് മോഷ്ടിച്ചാണ് കടന്നുകളഞ്ഞത്
  • അവസാനമായി പിടികൂടിയത് 2023 സെപ്റ്റംബറില്‍ മറയൂരില്‍ നിന്ന്

വിയ്യൂരിലേക്ക് പൊലീസ് വാനില്‍ എത്തിക്കുന്നതിനിടെ രക്ഷപെട്ട കൊലയാളി ബാലമുരുകന്‍ കേരളം വിട്ടെന്ന് സൂചന. മോഷ്ടിച്ച ബൈക്കില്‍ പ്രതി കടന്നുകളഞ്ഞുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. വീട്ടുമുറ്റത്ത് താക്കോല്‍ സഹിതം നിര്‍ത്തി വച്ചിരുന്ന ബൈക്കാണ് ബാലമുരുകന്‍ എടുത്ത് കടന്ന് കളഞ്ഞത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉടമ പൊലീസില്‍ പരാതി നല്‍കി. അഞ്ച് കൊലപാതക്കേസുകളിലടക്കം പ്രതിയായ ബാലമുരുകന്‍ വിയ്യൂര്‍ അതീവ സുരക്ഷ ജയിലിന്‍റെ മുന്നില്‍ നിന്നാണ് രക്ഷപെട്ടത്. കോടതിയില്‍ ഹാജരാക്കിയ ശേഷം തിരികെ വിയ്യൂരിലേക്ക് എത്തിച്ചപ്പോഴാണ് പൊലീസ് വാനിന്‍റെ സൈഡ് വിന്‍ഡോ തുറന്ന് പ്രതി കടന്നു കളയുകയായിരുന്നു. 

ജയില്‍ മുറ്റത്ത് എത്തിയതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ മുരുകന്‍റെ കയ്യിലെ വിലങ്ങ് അഴിച്ചിരുന്നു. ഉടന്‍ തന്നെ വാഹനത്തില്‍ നിന്നും പുറത്തേക്ക് ചാടുകയായിരുന്നു. അന്‍പത്ത് മൂന്നിലേറെ കേസുകളാണ് ബാലമുരുകനെതിരെയുള്ളതെന്ന് പൊലീസ് പറയുന്നു. 2023 സെപ്റ്റംബറില്‍ മറയൂരില്‍ നിന്നാണ് ബാലമുരുകന്‍ ഒടുവില്‍ പിടിയിലായത്. മുന്‍പും ഇയാള്‍ പൊലീസിനെ ആക്രമിച്ച് കടന്നുകളഞ്ഞിട്ടുണ്ട്. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയായിരുന്നു ഇത്തവണത്തെ രക്ഷപെടല്‍. 

Balamurugan Escape:

Murder accused Balamurugan escaped from jail with a stolen bike