TOPICS COVERED

പെരുമഴയുടെ നാലാംദിനം  ശക്തി കുറഞ്ഞെങ്കിലും മഴക്കെടുതികള്‍ തുടരുന്നു. ദുരിതമഴ ജീവനെടുത്തവരുെട എണ്ണം മൂന്നായി. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. കേരള തീരത്ത് മത്സ്യബന്ധന വിലക്ക് തുടരും.

പെരുമഴയുടെ രൗദ്രഭാവത്തിന് അയവുണ്ടെങ്കിലും കെടുതികള്‍ക്ക് ശമനമില്ല. ത‌ിരുവനന്തപുരം പോത്തന്‍കോട് ചുമരിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു.ഇടത്തറ വാര്‍ഡില്‍ ശ്രീകലയാണ് മരിച്ചത്. മഴയില്‍ കുതിര്‍ന്ന ചുമര്‍ അറുപത്തിയൊന്നുകാരിയുടെ മുകളിലേയ്ക്ക് മറിഞ്ഞു  വീഴുകയായിരുന്നു. പാചകത്തിന് വിറകെടുക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു ദുരന്തം. ചൂണ്ടയിടുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് പത്തനംതിട്ട അടൂരില്‍ കാണാതായ ഗോവിന്ദന്‍റെ മൃതദേഹം കണ്ടെത്തി. ഇതോടെ  മഴക്കെടുതികളില്‍  സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം മൂന്നായി. വെള്ളക്കെട്ടില്‍ നീന്തുന്നതിനിടെ കാണാതായ പത്തനംതിട്ട മല്ലപ്പള്ളി നരേഷിനായി തിരച്ചില്‍ തുടരുന്നു.   തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുളള ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും മറ്റു ജില്ലകളില്‍ യെലോ അലര്‍ട്ടും നല്കിയിട്ടുണ്ട്. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മറ്റന്നാള്‍ ഇടുക്കി,  പാലക്കാട് ജില്ലകളിലും റെഡ് അലര്‍ട്ട് നല്കി. 24 വരെ മഴ തുടരും .

ENGLISH SUMMARY:

Heavy rain continuing