sreekumar-surgery-25

കരൾ രോഗബാധിതനായി ചികിൽസയിൽ കഴിയുന്ന ആലപ്പുഴ കരീലക്കുളങ്ങരയിലെ ശ്രീകുമാറിന്‍റെ ജീവിതം തിരിച്ചു പിടിക്കാൻ ഒരു ഗ്രാമം ഒന്നാകെ ശ്രമിക്കുകയാണ്. രണ്ടു മാസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ് ശ്രീകുമാര്‍. ഭിന്നശേഷിക്കാരനായ സഹോദരൻ കരൾ പകുത്ത് നൽകാൻ തയാറായി. ശസ്ത്രക്രിയയ്ക്കും അനുബന്ധ ചിലവുകൾക്കുമായി കനിവുള്ളവരുടെ സഹായം തേടുകയാണ് കുടുംബവും ചികിൽസാ സഹായത്തിന് രൂപീകരിച്ച ജനകീയ കൂട്ടായ്മയും.  

 

ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന നിർധന കുടുംബത്തിന്‍റെ ഏക ആശ്രയമാണ് കരീലക്കുളങ്ങര വലിയ പോക്കാട്ട് വീട്ടിൽ ശ്രീകുമാർ ' കരൾ രോഗബാധിതനായി രണ്ടു മാസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. അടിയന്തരമായി കരൾ മാറ്റി വച്ചില്ലെങ്കിൽ ജീവൻ അപകടത്തിലാകും. ശ്രീകുമാറിൻ്റ കരൾ പകുത്ത് നൽകാൻ ഭിന്നശേഷിക്കാരനായ സഹോദരൻ ശ്രീനിവാസൻ തയാറാണ്. പരിശോധനകൾ പൂർത്തിയായി. 

ശസ്ത്രക്രിയയ്ക്കും അനുബന്ധ ചികിൽസയ്ക്കുമായി 45 ലക്ഷത്തോളം രൂപ ചിലവാകും. ശ്രീകുമാറിൻ്റെ സാധുകുടുംബത്തിന് ചിന്തിക്കാനാവുന്നതിന് അപ്പുറമാണ് ഈ തുക . ഇതുവരെയുള്ള ചികിൽസ കൊണ്ട് കടബാധ്യതയിലാണ് കുടുംബം . ശ്രീകുമാറിൻ്റെ ജീവൻ രക്ഷിക്കാനുള്ള കഠിന പരിശ്രമത്തിലാണ് നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് രൂപീകരിച്ച ജനകീയ കൂട്ടായ്മ. പൊതുസ്ഥലങ്ങളിൽ വിവിധ ചലഞ്ചുകൾ സംഘടിപ്പിച്ചും ഭവനം തോറും കയറിയിറങ്ങി സംഭാവന സ്വീകരിച്ചും പണം സമാഹരിക്കാനുള്ള ശ്രമത്തിലാണ് അവർ. 

കരുണയുള്ള മനസുകൾ  കനിവുകാട്ടിയാൽ ശ്രീകുമാറിന് ജീവിതത്തിലേക്ക് തിരിച്ചെത്താം സുമനസുകൾ ഒപ്പമുണ്ടാകും എന്ന പ്രതീ ക്ഷയിലാണ് കുടുംബവും ജനകീയ സമിതി പ്രവർത്തകരും 

 അക്കൗണ്ട് വിവരങ്ങള്‍

Name- VRINDAKSHAN / SREEDEVI

AC.NO -42934959383

IFSC- SBIN0070874

SBI, KAREELAKULANGRA BRANCH

Gpay no- 95622 41854

ENGLISH SUMMARY:

Alappuzha native seeks financial help for treatment