varkala

TOPICS COVERED

സത്യദര്‍ശനം വഴി സമാധാനം എന്ന ശ്രീനാരായണ ഗുരുദേവ ദര്‍ശനം എന്നും ഏറെ പ്രസക്തമാണെന്ന് വര്‍ക്കല ശിവഗിരി ശ്രീനാരാണ ഗുരുകുലം അധ്യക്ഷന്‍ മുനിനാരായണ പ്രസാദ്. ഗുരുദേവ ശിഷ്യനായ നടരാജ ഗുരു ഈ ലക്ഷ്യത്തിനായി ഏറെ പ്രയത്നിച്ചുവെന്നും അതേപാതയിലാണ് തന്റെ പ്രവര്‍ത്തനമെന്നും മുനി നാരാണ പ്രസാദ്. പത്മശ്രീ ഏറ്റുവാങ്ങിയ അദ്ദേഹം അനാരോഗ്യം അവഗണിച്ചും പുതിയ പുസ്തകത്തിന്റെ രചനയിലാണ്. 

 

രാജ്യത്തിന്റെ ഉന്നതബഹുമതികളിലൊന്നായ പത്മശ്രീ ഇതുപോലെ ലളിതമായ ചടങ്ങില്‍ ഏറ്റുവാങ്ങിയവരധികമുണ്ടാകില്ല.വര്‍ക്കല ശിവഗിരി ശ്രീനാരായണ ഗുരുകുലത്തിലെ പഠനസംഗമ വേദിയിലാണ് ചീഫ് സെക്രട്ടറി വി.വേണു മുനിനാരായണ പ്രസാദിന് പത്മശ്രീ ബഹുമതി കൈമാറിയത്. നടരാജ ഗുരുവിന്റെ ആത്മകഥയും താന്‍ രചിച്ച ക്രൈസ്റ്റ് ദ് ഗുരു എന്നിവഉള്‍പ്പടെ ശ്രീനാരായണ ദര്‍ശനങ്ങളെക്കുറിച്ചുള്ള ഏതാനും ഗ്രന്ഥങ്ങള്‍ ചീഫ് സെക്രട്ടറിക്ക് അദ്ദേഹം സമ്മാനിച്ചു. രാജ്യത്തിന്റെ പ്രധാനബഹുമതികളിലൊന്നായ പത്മശ്രീ ഏറ്റുവാങ്ങിയത് ചുറ്റമുള്ളവരുടെ സന്തോഷത്തിന് വേണ്ടിയാണെന്ന് ഗുരു

അനാരോഗ്യം കാരണമാണ്  ഡല്‍ഹിയില്‍ പോയി പത്മശ്രീ ഏറ്റുവാങ്ങാന്‍ അദ്ദേഹത്തിന് കഴിയാതിരുന്നത്. അതിനിടെ കുറച്ചുനാള്‍ ആശുപത്രിവാസവും വേണ്ടിവന്നു. നടരാജ ഗുരുവിന്റെയും ഗുരുനിത്യ ചൈതന്യ യതിയുടെയും ശിശ്യനായ മുനി നാരായണ പ്രസാദ് ഗുരുകാട്ടിയ വഴിയിലൂടെ മുന്നോട്ട്. ശ്രീനാരായണ ഗുരുവിന്റെ ആത്മോപദേശം ശതകം വ്യാഖ്യാനം, ആത്മായനം,  പ്രബന്ധ മാല , ന്യായദർശനം , വേദാന്തം–നാരായണഗുരുവരെ ,ഹിന്ദുമതത്തിലെ ശാസ്ത്ര വീക്ഷണം, തുടങ്ങിമലയാളത്തിലും ഇംഗ്ലീഷിലുമായി ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിച്ച മുനിനാരായണ പ്രസാദ് പുതിയ പുസ്തകത്തിന്റെ രചനയിലാണ്

ENGLISH SUMMARY:

Muni narayana prasad said that sree narayana gurudeva darshan is always very relevant