മൂന്നാറിലെ ഗ്യാപ് റോഡിന് സമീപം കാറില്‍ അഭ്യാസ പ്രകടനം നടത്തി യുവാക്കള്‍. പത്തനംതിട്ട റജിസ്ട്രേഷനിലുള്ള കാറിലെത്തിയ യുവാക്കളാണ് കാറിന്‍റെ വാതിലില്‍ ഇരുന്ന് സാഹസികമായി ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കഴിഞ്ഞദിവസവും സമാനമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയ യുവാക്കൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തിരുന്നു.