Image∙ Shutterstock - 1

കെ.ബി. ഗണേഷ് കുമാറിന്റെ നിയമസഭയിലെ പ്രസംഗത്തിന്  പിന്നാലെ കോട്ടയത്തെ ചൂട് പിടിച്ച രാഷ്ട്രീയ ചർച്ച ഇപ്പോൾ ആകാശ പാതയിലാണ്. പദ്ധതി  കൊണ്ടുവന്ന തിരുവഞ്ചൂർ രാധാകൃഷ്ണനെ പരസ്യ സംവാദത്തിന് വെല്ലുവിളിക്കുകയാണ് സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി. കുറ്റം പറയാൻ അല്ലാതെ സിപിഎമ്മുകാരെ കൊണ്ട് എന്ത് പ്രയോജനമെന്നായിരുന്നു തിരുവഞ്ചൂരിന്റെ മറുപടി. 

ആകാശപ്പാത പാതിവഴിയിലായതിന്റെ ഒരേ ഒരു കാരണം സിപിഎമ്മിന്റെ രാഷ്ട്രീയക്കളിയാണെന്നാണ്  തിരുവഞ്ചൂർ പറയുന്നത്. എന്നാൽ സ്ഥലം ഏറ്റെടുക്കാതെ എന്തിന് നിർമ്മാണം തുടങ്ങി എന്നതുൾപ്പെടെയുള്ള  10 ചോദ്യങ്ങളാണ് സിപിഎമ്മിന് തിരുവഞ്ചൂരിനോട് ചോദിക്കാനുള്ളത്. 

കോട്ടയത്തെ വികസന പ്രവർത്തനങ്ങളോട് സിപിഎം കാണിക്കുന്ന ശത്രുതാമനോഭാവത്തിലുള്ള ദുഃഖം തിരുവഞ്ചൂർ വ്യക്തമാക്കി.  ഒപ്പം കോട്ടയത്തെ വികസനത്തെക്കുറിച്ച് ആകുലപ്പെടേണ്ടെന്ന് അനിൽകുമാറിന് മറുപടിയും. കാലങ്ങളോളം മഴയും വെയിലും കൊണ്ട് ആകാശപാതയെ ഇങ്ങനെ നിർത്തുന്നത് അപകടമെന്നാണ് നാട്ടുകാരുടെയും അഭിപ്രായം. ആകാശപാത പൊളിച്ചു കളയണമെന്ന് സ്വകാര്യ വ്യക്തി നൽകിയ ഹർജിയിൽ കേസ് കോടതിയുടെ പരിഗണനയിലാണ്. 

ENGLISH SUMMARY:

Kottayam skyway project Political discussion