കോഴിക്കോട് കോന്നാട് ബീച്ചിൽ കടൽ ക്ഷോഭം രൂക്ഷം. ഇവിടെയുള്ള 250 ഓളം കുടുംബങ്ങളിൽ പല വീടുകളിലും കടൽ വെള്ളം ഇരച്ചു കയറുന്ന സ്ഥിതിയാണ്. ആവശ്യത്തിനു നഷ്ടപരിഹാരം തന്നാൽ വീടൊഴിഞ്ഞു പോകാൻ തയ്യാറാണെന്നാണ് താമസക്കാർ പറയുന്നത്.
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ആധിയാണ് കോന്നാട്ടെ 250 ഓളം കുടുംബങ്ങൾക്ക്. തിരയടിക്കുന്ന ശബ്ദത്തെക്കാൾ ഉച്ചത്തിൽ, ആഴത്തിൽ നെഞ്ചിടിപ്പ് ഉയരും. കലി തുള്ളിയ കടൽ ഏത് നിമിഷവും വീടു കൊണ്ടു പോകാം. ജീവൻ കൊണ്ടു പോകാം. കാരണം മുറിയ്ക്കക്കം വരെ വെള്ളം എത്തി
250 ഓളം വീടുകൾ ഏത് നേരവും നിലം പൊത്താം. ഉപ്പുവെള്ളം അടിച്ചു കയറി ബലക്ഷയത്തിലാണ്. പുലിമുട്ടോ കടൽ ഭിത്തിയോ ശാശ്വത പരിഹാരമല്ലെന്നാണ് മുൻ അനുഭവങ്ങൾ. ഇവരും മനുഷ്യരാണ്. ഇവിടം വിട്ട് പോകാനും തയ്യാറാണ്.