sea-attack

TOPICS COVERED

കടൽക്ഷോഭം രൂക്ഷമായ എടവനക്കാട്ടെ തീരമേഖല സന്ദർശിച്ച് പ്രതിപക്ഷ നേതാവ്. തീരവാസികളുടെ പ്രശ്നത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.  

 

കടൽ ക്ഷോഭത്തെ തുടർന്ന് ജീവിതം സാധ്യമാകാത്ത അവസ്ഥയിൽ തീരവാസികൾ സമരത്തിലേയ്ക്ക് കടന്നതോടെയാണ് പ്രതിപക്ഷ നേതാവ് എടവനക്കാട് സന്ദർശിച്ചത്. സ്ഥിര പരിഹാരം ആവശ്യപ്പെട്ട നാട്ടുകാർ, ഇടപെടൽ വേണമെന്നും പറഞ്ഞു.

അവഗണനയിലൂടെ തീരത്ത് നിന്ന് താമസക്കാരെ അവരെ ഒഴിപ്പിക്കാനാണോ സർക്കാർ ശ്രമമെന്ന് വിഡി സതീശൻ ചോദിച്ചു. കടലേറ്റം രൂക്ഷമായതോടെ തീരത്തെ ആളുകൾ പലരും ബന്ധുവീടുകളിലും വാടക വീടുകളിലുമൊക്കെയാണ് താമസം.

Opposition leader visited the coastal area of Edavanakad: