TOPICS COVERED

മറ്റൊരാള്‍ക്കായി കരള്‍ പകുത്ത് നല്‍കി ജീവന്‍ തുലാസിലായ ഒരു ചെറുപ്പക്കാരന്‍ വീണ്ടും സുമനസുകളുടെ കനിവ് തേടുന്നു.  തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ രഞ്ജുവിന്റെ ദുരവസ്ഥ മുന്‍പും മനോരമ ന്യൂസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നു. സുഹൃത്തിന്‍റെ അച്ഛന് കരള്‍ ദാനം ചെയ്തതിന് പിന്നാലെ പക്ഷാഘാതം വന്ന് ശരീരം തളര്‍ന്ന രഞ്ജുവിന് മരുന്നിനും ആശുപത്രി ചെലവുകള്‍ക്കും അടക്കം മാസം മൂന്നുലക്ഷം രൂപയാണ് വേണ്ടത്. 

സുഹൃത്തിന്‍റെ പിതാവിന് കരള്‍ പകുത്തു നല്‍കിയതോടെ തുടങ്ങിയ ദുരിതമാണ് രഞ്ജുവിന്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ പക്ഷാഘാതം വന്നു. ഇതിനിടെ ന്യൂമോണിയോയും ബാധിച്ചു. ഇതോടെ സംസാര ശേഷി നഷ്ടമായി. മൂക്കിലൂടെ ട്യൂബ് ഇട്ടാണ് ഇപ്പോള്‍ ഭക്ഷണം കൊടുക്കുന്നത്. അവിവാഹിതനായ രഞ്ജു സഹോദരമാരുടെ പരിചരണത്തിലാണ് കഴിയുന്നത്. കയ്യിലുള്ളതെല്ലാം ചികിത്സക്കായി വിറ്റു. ഇപ്പോള്‍ മരുന്നിനുപോലും പണമില്ല.

2020 ജൂലൈ 27ന് സുഹൃത്തിന്‍റെ പിതാവിന് കരള്‍ പകുത്തു നല്‍കാനായി പൂര്‍ണ ആരോഗ്യവാനായി ആണ് രഞ്ജു ആശുപത്രിയിലേക്കെത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞതോടെ സുഹൃത്തും ഉപേക്ഷിച്ചു. ഇപ്പോള്‍ ഭക്ഷണത്തിനും ചികിത്സാ ചിലവിനും പണമില്ലാതെ പ്രയാസപ്പെടുകയാണ് രഞ്ജുവിന്‍റെ സഹോദരിമാര്‍.  ചികിത്സ ആവശ്യങ്ങള്‍ക്കായി കൊച്ചിയിലെ വാടക വീട്ടില്‍ താമസിക്കുന്ന രഞ്ജുവിന്റെയുമ സഹോദരിമാരുടെയും പ്രതീക്ഷ ഇനി സുമനസുകളിലാണ്. 

Account details 

NAME: RESMI. R

ACCOUNT NUMBER: 0114053000109508

IFSC: SBIL0000114

SOUTH INDIAN BANK ATTINGAL BANK

G Pay/ Phone pay: 9544390122

ENGLISH SUMMARY:

Liver donated for friend's father; followed by paralysis; Ranju looking for kindness Medical Help