സംസ്ഥാനത്ത് ഇന്നു മുതല്‍ വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ്. പത്തു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം , ഇടുക്കി, എറണാകുളം , തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിപ്പ് നല്‍കിയിട്ടുള്ളത്.

നാളെ കോഴിക്കോടും കണ്ണൂരും കാസര്‍കോടും ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ചവരെ പരക്കെ മഴ കിട്ടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിന്‍റെയും ലക്ഷദ്വീപിന്‍റെയും തീരങ്ങളില്‍ നിന്ന് ഇന്നു മുതല്‍ 16ാം തീയതി വരെ കടലില്‍പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 55 കിലോ മീറ്റര്‍ വരെ വേഗതയുള്ള കാറ്റ് ഉണ്ടാകും. നാളെ രാത്രിവരെ കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കടലേറ്റത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രഗവേഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Rain alert in Kerala again. Yellow alert has been announced in ten districts, Pathanamthitta, Alappuzha, Kottayam, Idukki, Ernakulam, Thrissur, Malappuram, Kozhikode, Kannur and Kasaragod.