mv-san-fernando-12

വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യ മദർഷിപ്പ് സാൻ ഫെർണാണ്ടോയ്‌ക്ക് സംസ്ഥാന സര്‍ക്കാര്‍ നൽകുന്ന ഔദ്യോഗിക സ്വീകരണം ഇന്ന്. രാവിലെ പത്തിന് തുറമുഖത്ത് നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും. കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും. പ്രത്യേക ക്ഷണിതാക്കളും നാട്ടുകാരും ഉൾപ്പെടെ പതിനായിരത്തോളം പേർ പരിപാടിക്ക് എത്തുമെന്നാണ് കണക്ക് കൂട്ടൽ. പദ്ധതിയുടെ പിതൃത്വത്തെ ചൊല്ലി ഭരണ - പ്രതിപക്ഷ പോര് രൂക്ഷമാവുകയാണ്.

 

വിഴിഞ്ഞം പിണറായി സർക്കാരിന്റെ ഇച്ഛാശക്തിയുടെ വിജയമായി സർക്കാരും ഇടതുമുന്നണിയും ഉയർത്തികാട്ടുമ്പോൾ പദ്ധതിയുടെ ശില്‍പി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് എന്നതാണ് പ്രതിപക്ഷത്തിന്റെ മറുപടി. ഇക്കാര്യം ഉയർത്തി ജില്ലാ കേന്ദ്രങ്ങളിൽ യുഡിഎഫ് പ്രകടനം നടത്തും. പ്രതിപക്ഷ നേതാവിനെ ചടങ്ങിലേക്ക് ക്ഷണിക്കത്തതിലും വിവാദം പുകയുകയാണ്.

മത്സ്യ തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകാത്തതിൽ പ്രതിഷേധിച്ച് ശശി തരൂർ എംപി ചടങ്ങിൽ നിന്ന് വിട്ടുനിൽക്കും. മദർ ഷിപ്പിൽ കണ്ടെയ്നർ ഇറക്കുന്നത് ഇന്നും തുടരും. ഇത് പൂർത്തിയാക്കി രാത്രിയോടെ സാൻ ഫെർണാൻഡോ മടങ്ങും. കണ്ടെയ്നറുകൾ വിവിധ ഇന്ത്യൻ തുറമുഖങ്ങളിലേക്ക് കൊണ്ടുപോകാനുള്ള ആദ്യ ഫീഡർഷിപ്പ് ഇന്ന് തുറമുഖത്ത് എത്തും.

ENGLISH SUMMARY:

vizhinjam port welcomes its first mothership