മൂന്ന് ദിവസം കൈ മെയ് മറന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ജോയിയെ രക്ഷിക്കാന്‍ സാധിക്കാത്തതില്‍ വിങ്ങിപ്പൊട്ടി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്ക് മുന്നിലാണ് മേയര്‍ വികാരാധീനയായത്. മേയറെ സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ ആശ്വസിപ്പിച്ചു.
രാവിലെ എട്ടുമണിയോടെയാണ് തിരുവനന്തപുരം ഉപ്പിടാംമൂട് ഇരുമ്പ് പാലത്തിന് സമീപത്ത് നിന്നും ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. ബൈക്ക് യാത്രക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ കോര്‍പറേഷന്‍റെ ആരോഗ്യവിഭാഗം ജീവനക്കാരെ വിളിക്കുകയായിരുന്നു. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.