കോഴിക്കോട് കല്ലായിപ്പുഴയിലെ വെളളം കാല്‍ കഴുകാന്‍ പോലും പറ്റില്ലെന്ന് കേന്ദ്രമലിനീകരണ നിയന്ത്രണബോര്‍ഡിന്റെ റിപ്പോര്‍ട്ട്. മലിനീകരണത്തിന്റെ കാര്യത്തില്‍ രണ്ടാമതുള്ള കരമനയാറിനേക്കാള്‍ എത്രയോ ഇരട്ടിയിലധികമാണ് കല്ലായിപ്പുഴയിലെ മനുഷ്യവിസര്‍ജ്യത്തിന്‍റെ അളവ്. പുഴ ശുദ്ധീകരിക്കണം എന്നാവശ്യപ്പെട്ട് C.W.R.D.M നല്‍കിയ പഠനറിപ്പോര്‍ട്ട് രണ്ട് വര്‍ഷം മുന്‍പ് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നുവെങ്കിലും, യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
സംസ്ഥാനത്തെ ഏറ്റവും മലിനമായ പുഴയാണ് കല്ലായി വഴി ഒഴുകുന്നതെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ദേശീയ ഹരിത ട്രൈബ്യൂണലിന് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പുഴയിലെ വെള്ളം കാല്‍ കഴുകാന്‍പോലും പറ്റാത്ത വിധം മലിന മയമാണെന്ന് പറയുന്ന റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍, അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതാണ്. വെള്ളത്തിലെ ഒാക്സിജന്‍റെ അനുവദനീയമായ അളവ് മൂന്ന് മില്ലിമീറ്റർ ഗ്രാം വരെയാണ്. എന്നാല്‍ കല്ലായിപ്പുഴയില്‍ ലിറ്ററില്‍ 12.8 മില്ലാഗ്രാം വരെയാണ് അത്. രണ്ടാം സ്ഥാനത്തുള്ള കരമനയാറില്‍ ആകട്ടെ 7.3 മില്ലിഗ്രാം വരെയാണ് ഒക്സിജന്‍റെ അളവ്. വിസര്‍ജ്യത്തിന്‍റെ അളവും ഞെട്ടിപ്പിക്കും. കരമനയാറില്‍ നൂറ് മില്ലി മീറ്ററില്‍ 1100 മുതല്‍ 24000 എഫ്സി കൗണ്ട് വരെ ആകുമ്പോള്‍ കല്ലായി പുഴയില്‍ അത് 4,10000– 4,80,000 വരെയാണ്. സി.ഡബ്ല്യു.ആർ.ഡി.എം നടത്തിയ പഠനത്തിലും വാസ്തവം മറിച്ചല്ല.
പുഴയിലെ ആവാസ വ്യവസ്ഥ തന്നെ ഇല്ലാതാകുകയാണ്. നൂറുകണക്കിന് ജീവജാലങ്ങളാണ് ദിനംപ്രതിയെന്നോണം നശിക്കുന്നത്.പുഴയുടെ ദുരവസ്ഥ മാറ്റാന്‍ സംസ്ഥാനസര്‍ക്കാര്‍ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും മലിനീകരണ നിയന്ത്രണബോര്‍ഡിന്‍റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.