ആലപ്പുഴയിൽ ദേശീയപാത നിർമാണ മേഖലയിൽ അറ്റകുറ്റപ്പണി നടത്താത്തതിനാൽ മഴകനത്തതോടെ  ഇതുവഴിയുള്ള യാത്ര നടുവൊടിക്കുന്നു.ദേശീയ പാതയിൽ കുഴികളുടെ എണ്ണം പെരുകി. കുഴിയിൽ വീണ് ചെറുതും വലുതുമായ അപകടങ്ങളും വർധിച്ചു.  

 ഏറെ തിരക്കേറിയ അമ്പലപ്പുഴ ജങ്ഷനിലെ കാഴ്ച അതിദയനീയമാണ് .കനത്ത മഴയിൽ തകർന്ന ദേശീയ പാത. ചെറിയകുഴികൾ വലിയ ഗർത്തമായി മാറി. അറ്റകുറ്റപ്പണി നടത്തിയ ഭാഗം മഴയിൽ മണിക്കൂറുകൾക്കകം ഒലിച്ചുപോയി. മണിക്കൂറുകൾ നീളുന്ന രൂക്ഷമായ ഗതാഗതക്കുരുക്കാണ് റോഡിൽ . കുഴിയിൽ വീണ് ചെറുതും വലുതുമായ വാഹനാപകടങ്ങളും പതിവാണ്. 

ഇരു ചക്ര വാഹന യാത്രക്കാർക്കാണ് കൂടുതൽ ദുരിതം. മുൻ കാലങ്ങളിൽ മഴയ്ക്ക് മുന്‍പ് ദേശീയ പാതയിൽ കുഴികളെല്ലാം അടച്ച് അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഇത്തവണ അറ്റകുറ്റപ്പണി നടന്നില്ല. ദേശീയപാത വികസനത്തിൻ്റെ ഭാഗമായി റോഡ് പൊളിച്ചതും ദുരിതം കൂട്ടി.

Due to the lack of maintenance in the national highway construction area in Alappuzha, the journey through this route is interrupted due to the heavy rains:

Due to the lack of maintenance in the national highway construction area in Alappuzha, the journey through this route is interrupted due to the heavy rains.. Minor and major accidents have also increased due to falling into pits.