ഉമ്മൻ ചാണ്ടിയെ വിസ്മൃതിയിലേയ്ക്ക് തള്ളിയിടാൻ ജനം സമ്മതിക്കില്ലെന്ന് ബിനീഷ് കോടിയേരി. വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാകുന്നതിൽ ഉമ്മൻ ചാണ്ടിയുടെ പങ്ക് വിസ്മരിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ബിനീഷ്. ഉമ്മൻ ചാണ്ടിയും തന്റെ പിതാവ് കോടിയേരി ബാലകൃഷ്ണനും വ്യക്തിപരമായി ഏറെ വേട്ടയാടപ്പെട്ട നേതാക്കളാണെന്നും ബിനീഷ് പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ ഓർമദിനത്തിൽ പുതുപ്പള്ളി പള്ളിയിലെ കല്ലറയിലെത്തി ബിനീഷ് കോടിയേരി ആദരമർപ്പിച്ചു. ആൾക്കൂട്ടത്തിൽ തനിയെ. ബഹങ്ങൾക്ക് മുഖം കൊടുക്കാതെ. കേരള രാഷ്ട്രീയത്തിൽ എതിർ ചേരികളിൽ നിന്ന രണ്ട് നേതാക്കളുടെ കുടുംബങ്ങൾ തമ്മിലെ വർഷങ്ങൾ നീണ്ട സ്നേഹ ബന്ധത്തിന്റെ ഇഴടുപ്പത്തിന്റെ അടയാളപ്പെടുത്തലായി. തന്റെ പിതാവിൻറെയും ഉമ്മൻ ചാണ്ടിയുടെയും ജീവിതത്തിൽ സമാനതകളുണ്ടെന്ന് ബിനീഷ്.
Bineesh Kodiyeri about Oommen Chandy