TOPICS COVERED

മാലിന്യവും കൈയ്യേറ്റവും കാരണം കല്ലായി പുഴയിലെ മരക്കച്ചവടക്കാരുടെയും മത്സ്യത്തൊഴിലാളികളുടെയും ജീവിതം കഷ്ടപ്പാടിലായി. മാലിന്യം  ആവാസവ്യവസ്ഥയെ താളം തെറ്റിച്ചതോടെ നഷ്ടമായത് മത്സ്യസമ്പത്ത് കൂടിയാണ്. കറുത്തജലം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നം മൂലം മരപണിക്കാര്‍ക്കും വെള്ളത്തില്‍ ഇറങ്ങാന്‍ പറ്റാത്ത  അവസ്ഥയാണ്

പണ്ടുപണ്ട്  പട്ടിണിമാറ്റിയ കല്ലായ് പുഴ ഇവര്‍ക്ക് ഇന്ന് തീരാദുരിതമാണ്. തെളിനീരൊഴുക്കിയ കാലത്ത് മത്സ്യകലവറയായിരുന്ന പുഴ. ഇന്ന് പുഴയില്‍ മീനില്ല. ഞണ്ടും ചെമ്മീനുമില്ല. കറുത്ത് മലിനമായ ദുര്‍ഗന്ധം വമിക്കുന്ന ഓളും തീരവുമാത്രം. ഇതോടെ മീന്‍പിടിത്തുകാര്‍ മറ്റുഉപജീവനമാര്‍ഗം തേടിപോയി. ബാക്കിയുള്ളവര്‍ക്ക് ആണെങ്കില്‍  പുഴയിലേക്ക് തോണിയിറക്കാന്‍ പോലും പേടി.  ഒഴുക്ക് നശിച്ച പുഴയിലേക്ക് വള്ളമിറക്കിയാല്‍ ചെളിയില്‍ കുടുങ്ങും.

ചെളി അടിഞ്ഞ അഴിമുഖത്ത് ബോട്ട് തകര്‍ന്ന് നഷ്ടപ്പെട്ടത് രണ്ട് ജീവനുകളാണ്. ഈ വെള്ളത്തില്‍ ഇറങ്ങുന്നവര്‍ക്ക് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ട്. മലിനജലത്തില്‍  ആളുകള്‍  ഇറങ്ങാന്‍ മടിച്ചതോടെ ഒരുകാലത്ത് തഴച്ചുവളര്‍ന്നിരുന്ന മര വ്യവസായവും ശോഷിച്ചു കൈയേറ്റം മൂലം പലഭാഗത്തും പുഴ കുപ്പി കഴുത്തുപോലെ ചുരുങ്ങി. 35 ഏക്കര്‍ കൈയേറ്റ ഭൂമിയാണ് റവന്യൂ വിഭാഗം കണ്ടെത്തല്‍ 

fishermen-in-kallai-river-are-starving-due-to-garbage-and-encroachment: