governor

സർവകലാശാല വിസി നിയമനത്തിനുള്ള സേർച് കമ്മിറ്റി രൂപീകരണത്തിൽ ഗവർണർക്ക് വീണ്ടും തിരിച്ചടി. മൂന്ന് സർവകലാശാലകളിലെ സേർച് കമ്മിറ്റി രൂപീകരണം കൂടി ഹൈക്കോടതി തടഞ്ഞു. കേരള, എംജി, മലയാളം സർവകലാശാലകളിലെ നടപടികൾക്കാണ് സ്റ്റേ.

 

ഇന്നലെ കുഫോസ് വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റി രൂപീകരണം സ്റ്റേ ചെയ്തതിന് പിന്നാലെയാണ് ഇന്ന് 3 സർവകലാശാലകളിൽ കൂടി ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്. കേരള, എം.ജി, മലയാളം സർവകലാശാലകളിൽ സ്വന്തം നിലയിൽ സെർച് കമ്മിറ്റി രൂപീകരിക്കാനുള്ള ഗവർണറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ഒരു മാസത്തേക്കാണ് സ്റ്റേ. ഇതോടെ നാല് സർവകലാശാലകളിലെ  വിസി നിയമനത്തിന് താൽക്കാലിക വിലക്കായി. സംസ്ഥാനത്തെ ആറ് സർവകലാശാലകളിലെ വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റികൾ സ്വന്തം നിലയിൽ രൂപീകരിക്കാനാണ് ചാൻസിലർ കൂടിയായ ഗവർണർ വിജ്ഞാപനം പുറപ്പെടുവിച്ചത്.  കമ്മിറ്റിയിൽ യുജിസിയുടെയും ചാൻസലറുടെയും നോമിനികളെ ഉൾപ്പെടുത്തിയായിരുന്നു വിജ്ഞാപനം. 

ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ അടക്കമുള്ളവർ ഹൈക്കോടതിയെ സമീപിച്ചത്. എംജി, കേരള സർവകലാശാലകളിലെ കമ്മിറ്റി രൂപീകരണത്തിനെതിരെ തിരഞ്ഞെടുക്കപ്പെട്ട സെനറ്റ് അംഗങ്ങൾ ആയിരുന്നു ഹർജിക്കാർ. നോമിനികളെ നൽകാത്തതിനാൽ സർവകലാശാല പ്രതിനിധികൾ കമ്മിറ്റിയിൽ ഉണ്ടായിരിരുന്നില്ല. സേർച് കമ്മിറ്റി രൂപീകരിക്കുന്നതിന് ഗവർണർ പ്രതിനിധിയെ ആവശ്യപ്പെട്ടെങ്കിലും പല കാരണങ്ങൾ പറഞ്ഞ് സർവകലാശാലകൾ ഒഴിഞ്ഞുമാറുകയായിരുന്നു. 

ENGLISH SUMMARY: