pa-mohammed-riyas-1

TOPICS COVERED

തിരുവനന്തപുരം മലയിൻകീഴിൽ മന്ത്രി മുഹമ്മദ് റിയാസിന്റെ വാഹനം ഇടിച്ച് സ്കൂട്ടർ യാത്രികന്  തലയ്ക്ക് പരുക്കേറ്റു. വൈകുന്നേരം 7 മണിയോടെ തച്ചോട്ടുകാവ്  മഞ്ചാടി റോഡിൽ വെച്ച് മന്ത്രിയുടെ വാഹനം അതേ  ദിശയിൽ പോകുകയായിരുന്ന ആക്ടീവ സ്കൂട്ടറിൽ  ഇടിക്കുകയായിരുന്നു.  സ്കൂട്ടർ ഓടിച്ചിരുന്ന നെയ്യാർ ഡാം ചീനി വിള വീട്ടിൽ ശശിധരന് പരുക്കേറ്റു.  തൂങ്ങാംപാറ ഇക്കോ ടൂറിസം കേന്ദ്രം നിർമ്മാണ ഉദ്ഘാടനം കഴിഞ്ഞ് തിരുവനന്തപുരം റെയിൽവേ  സ്റ്റേഷനിലേക്ക്  പോകുമ്പോഴാണ്  അപകടം. മന്ത്രിയുടെ പൈലറ്റ് വാഹനത്തിൽ ശശിധരനെ ആശുപത്രിയിലേയ്ക്ക് മാറ്റി. പരുക്ക് ഗുരുതരമല്ല.