gadkari-mk-raghavan

ഷിരൂർ അപകടത്തിന്റെ യഥാർഥ കാരണം ദേശീയ പാത നിർമാണത്തിലെ അശാസ്ത്രീയതെന്ന് എം.കെ.രാഘവൻ എം.പി. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കണ്ടു. കേരളത്തിൽ നിർമാണം പുരോഗമിക്കുന്ന ദേശീയ പാതയിലും  അപകട സാധ്യതകളുണ്ട്. 

 

കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവ് കൊടൽ നടക്കാവ്, വെങ്ങളം അഴിയൂർ പാത, മലപ്പുറത്ത് കാക്കഞ്ചേരി, കക്കാട്, കൂരിയാട് തുടങ്ങി നിരവധി സ്ഥലങ്ങളിൽ ആദ്യ മഴക്ക് തന്നെ മണ്ണ് ഇടിഞ് അപകടമുണ്ടായി. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് അതീവ അപകട മേഖലകളിൽ പ്രാവർത്തികമാക്കുന്ന നിർമാണ രീതി അവലംബിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്നും എം.കെ.രാഘവൻ ആവശ്യപ്പെട്ടു. അതേസമയം, ഇന്ന് അര്‍ജുനെ കണ്ടെത്താനാകുമെന്ന ശുഭപ്രതീക്ഷയാണുള്ളതെന്ന് എം.കെ.രാഘവൻ എം.പി പ്രതികരിച്ചു

 
ENGLISH SUMMARY:

Shirur landslide national highway MK Raghavan mp meets Nitin Gadkari