New Delhi 2024 February 07 :  Kerala Chief Minister Pinarayi Vijayan at Kerala House New Delhi. @ Rahul R Pattom  @ Rahul R Pattom

മുഖ്യമന്ത്രി പിണറായി വിജയന്‍

ശാസ്ത്രജ്ഞരെ വിലക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി. ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം. സര്‍ക്കാരിന് അങ്ങനെ ഒരു നയമില്ലെന്ന് മുഖ്യമന്ത്രി. ദുരന്തനിവാരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സര്‍ക്കുലര്‍ ഉടന്‍ പിന്‍വലിക്കണം. ദുരന്തമേഖല സന്ദര്‍ശിക്കരുതെന്നും മാധ്യമങ്ങളോട് മിണ്ടരുതെന്നും ആയിരുന്നു സര്‍ക്കുലര്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

സംസഥാനത്തെ ഒരു ശാസ്ത്ര സാങ്കേതിക സ്ഥാപനവും മേപ്പാടി പഞ്ചയത്തിലേക്ക്  പഠനത്തിനോ സന്ദര്‍ശനത്തിനോ പോകരുതെന്നായിരുന്നു വിവാദ നിര്‍ദേശം. ദുരന്ത ബാധിത മേഖലയായി സ്ഥലം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് പ്രിന്‍സിപ്പല്‍സെക്രട്ടറി പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ പറഞ്ഞിരുന്നു.  ഇതിനും പുറമെ മാധ്യമങ്ങളോട് ശാസ്ത്രജ്ഞര്‍ സംസാരിക്കുന്നതിനും നിയന്തണം ഏര്‍പ്പെടുത്തിയിരുന്നു. ശാസ്ത്രജ്ഞര്‍ മാധ്യമങ്ങളോട് അഭിപ്രായം പങ്കുവെക്കുകയോ മുന്‍പഠനങ്ങളുടെ വിവരങ്ങള്‍ നല്‍കുകയോ ചെയ്യരുതെന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദേശം.