tarin-kochi-train

കൊച്ചി ഇടപ്പള്ളി റയിൽവെ സ്റ്റേഷനിൽ നിർത്തി ഇട്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണ് അപകടം. പട്ന എക്സ്പ്രസിന് മുകളിലേക്കാണ് മരം വീണത്. ആർക്കും ആളപായമില്ല. മരം വീണ് തകരാറിലായ വൈദ്യിതി ബന്ധം പുനഃസ്ഥാപിച്ചു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ ട്രാഫിക് ഉദ്യോഗസ്ഥയുടെ സമയോചിതമായ ഇടപെടലിൽ പെട്ടന്ന് തന്നെ ഇലക്ട്രിക് ലൈനിലെ വൈദ്യുതി വിശ്ചേദിച്ചതിനാൽ വൻ അപകടം ഒഴിവായി

ENGLISH SUMMARY:

An accident occurred when a tree fell on the train which was stopped at Kochi Edapally railway station