health-department

തലസ്ഥാനത്തെ അമീബിക് രോഗബാധയിൽ ആരോഗ്യമന്ത്രിയുടെ വിവാദ പ്രസ്താവനക്കെതിരെ രോഗബാധിതരുടെ കുടുംബം. പൊടി പോലെയുള്ള ലഹരി പദ്ധാർത്ഥം കുളത്തിലെ വെള്ളത്തിൽ കലക്കി വലിച്ചതാണ് രോഗബാധയ്ക്ക്  കാരണമെന്ന പ്രസ്താവനയിലൂടെ ആരോഗ്യവകുപ്പ് പുകമറ സൃഷ്ടിക്കുകയാെണന്ന് ബന്ധുക്കൾ കുറ്റപ്പെടുത്തി. 

 

രോഗബാധ എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിന് ആരോഗ്യ മന്ത്രി നൽകിയ മറുപടിയാണ് ഈ കേട്ടത്. രോഗസ്ഥിരീകരണത്തിന് ശേഷം എന്ത്‌ അടിസ്ഥാനത്തിലാണ് മന്ത്രി ലഹരി ഉപയോഗത്തെ കുറിച്ച് സംസാരിക്കുന്നത്എന്നാണ് ചികിത്സയിൽ കഴിയുന്നവരുടെ ബന്ധുക്കൾ ചോദിക്കുന്നത്. 

രോഗബാധയുടെ ഉറവിടമെന്ന് സംശയിക്കുന്ന കുളത്തിൽ നിന്ന് പുറത്തേക്ക് ഒഴുകുന്ന വെള്ളം ജല അതോറിറ്റിപമ്പ് ഹൗസ് വഴി അഞ്ചു വാർഡുകളിലേക്കാണ് വിതരണം ചെയ്തുകൊണ്ടിരുന്നത്. രോഗബാധ റിപ്പോർട്ട്ചെയ്ത ശേഷമാണ് പുറത്തേക്ക് ഒഴുകുന്ന ജലം ക്ളോറിനേറ്റ് ചെയ്യാൻ നടപടി സ്വീകരിച്ചതും.  ഉറവിടം തേടി ആരോഗ്യ വകുപ്പ് പരിശോധനകൾ കർശനമാക്കുമ്പോഴും രോഗബാധ എവിടെ നിന്ന് ഉണ്ടായി എന്നചോദ്യം ഇപ്പോഴും അവശേഷിക്കുകയാണ്. 

Family of patients against health minister's controversial statement on amoebic disease outbreak in the capital: