malayali

TOPICS COVERED

ബിസിനസ് ലോകം കീഴടക്കി മലയാളിയുടെ മാനേജ്മെന്‍റ് പാഠം. തിരുവല്ലക്കാരന്‍ ഡോ. ടോജിന്‍ റ്റി. ഈപ്പന്‍ അമേരിക്കന്‍ മിലിട്ടറി ഓഫീസറുമായി ചേര്‍ന്നെഴുതിയ 'ബയോഇന്‍സ്പയേര്‍ഡ് സ്ട്രാറ്റജിക് ഡിസൈന്‍' എന്ന പുസ്തകം ഓണ്‍ലൈന്‍ വിപണിയായ ആമസോണില്‍ ഈ വിഭാഗത്തിലെ ബെസ്റ്റ് സെല്ലറായി. പ്രകൃതിയില്‍ നിന്ന് കണ്ടെടുത്ത ബിസിനസ്, മാനേജ്മെന്‍റ് പാഠങ്ങളാണ് പുസ്തകത്തെ ജനപ്രിയമാക്കുന്നത്. 

 

നിറംമാറാന്‍ മിടുക്കരായ നീരാളികളും കണവകളും കോര്‍പറേറ്റ് ലോകവുമായി എന്താണ് ബന്ധം?  ടോജിന്‍ റ്റി. ഈപ്പന് ബിസിനസ്, മാനേജ്മെന്‍റ്, പുതിയ ഉല്‍പന്നങ്ങളുടെ രൂപകല്‍പന, നിര്‍മിതബുദ്ധി എന്നീ മേഖലകളില്‍ വൈദഗ്ധ്യമുള്ളതനാല്‍ ബിസിനസ് സ്കൂളുകള്‍ക്കും കമ്പനികള്‍ക്കും ഈ പുസ്തകം അനിവാര്യം. സഹ ഗ്രന്ഥകാരന്‍ ഡോ. ഡാനിയേല്‍ ഫിങ്കന്‍സ്റ്റാറ്റ് അമേരിക്കന്‍ സൈന്യത്തിലെ ഓഫീസറായതിനാല്‍ മിലിട്ടറി ഇന്‍സ്റ്റിറ്റ്യൂഷനുകളിലും പുസ്തകം പ്രയോജനപ്രദം. ആമസോണില്‍ ബിസിനസ് മാനേജ്മെന്‍റ്, ബിസിനസ് ഓന്‍ട്രപ്രണെര്‍ഷിപ്പ് വിഭാഗങ്ങളില്‍ പുസ്തകം ബെസ്റ്റ് സെല്ലറായി. പുസ്തകത്തില്‍ പറഞ്ഞത് പ്രാവര്‍ത്തികമാക്കുന്നതിന് കമ്പനികളെ ടോജിന്‍ സഹായിക്കും. ഹൈദരാബാദിലെ ഇന്ത്യന്‍ സ്കൂള്‍ ഓഫ് ബിസിനസില്‍ നിന്ന് എം.ബി.എ എടുത്ത ടോജിന്‍ എല്‍.ആന്‍ഡ് ടിയിലാണ് കരിയര്‍ തുടങ്ങിയത്. പിന്നെ സ്വതന്ത്രനായി, കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക് കടന്നു. ഗൂഗിള്‍, സാംസങ്, ടാറ്റ തുടങ്ങി നാല്‍പ്പതിലേറെ കമ്പനികള്‍ ഇതുവരെ ടോജിന്‍റെ ഉപദേശം സ്വീകരിച്ചിട്ടുണ്ട്. ഒടുവില്‍ നാട്ടിലേക്ക് മടങ്ങിയെത്തിയതിനും കാരണമുണ്ട്.

The book Bioinspired strategic design has become a bestseller in its category on online marketplace Amazon: