ആറ് വർഷം മുൻപ് 2018 ൽ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്ന ദുരന്ത രാത്രിയുടെ നടുക്കുന്ന ഓർമയിലാണ് ഇപ്പോഴും ഇടുക്കി ചപ്പാത്ത് നിവാസികൾ. ചപ്പാത്തിലെ പുതിയ പാലത്തിലടക്കം വെള്ളം കയറിയ ദുരിതം ലക്ഷങ്ങളുടെ നാശനഷ്ടമാണുണ്ടാക്കിയത്
ആറ് വർഷം മുൻപ് തോരമഴ പെയ്തൊരു ഓഗസ്റ്റ് പതിനഞ്ച്. പരമാവധി സംഭരണ ശേഷി പിന്നിട്ടതോടെ പുലർച്ചെ മൂന്ന് മണിയോടെ തമിഴ്നാട് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 13 ഷട്ടറുകൾ തുറന്നു. കുതിച്ചെത്തിയ വെള്ളം വള്ളക്കാടവ് ചപ്പാത്ത് തകർത്തു. കെ ചപ്പാത്തിലും ഉപ്പുതറ ചപ്പാത്തിലും വെള്ളം കയറി. 122 വീടുകളിൽ നാശം വിതച്ചു. ആ ദിവസം ചപ്പാത്ത് സ്വദേശി അജിമോന് മാറക്കാനാവത്തൊരു ഓർമയാണ്
ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായിട്ടും ദുരിതബാധിതർക്ക് സർക്കാർ നൽകിയത് 10000 രൂപ. തീരദേശവാസികളെ പുനരധിവസിപ്പിക്കണമെന്ന് ചപ്പാത്തുകാർ ഒരുപാട് പറഞ്ഞതാണ്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പുനർനിർമാണം പോലെ അതും ഇങ്ങനെ നീണ്ടു നീണ്ടു പോകുന്നു