വയലേലകളില്‍ കന്ന് തെളിയുടെ ആവേശക്കാഴ്ചകള്‍ക്ക് ഇപ്പോഴും കുറവില്ല. ഒരുകാലത്ത് അന്ന വിചാരത്തിനായി മുന്നേ നടന്ന കാലികളെ ഇനിയും കൂടെക്കൂട്ടുമെന്ന് കര്‍ഷകര്‍. ചിങ്ങം പുലര്‍ന്നതോടെ ഇത്തരം ആവേശക്കാഴ്ചകള്‍ പാലക്കാടന്‍ ഗ്രാമങ്ങളില്‍ ഇഴമുറിയാതുണ്ടാവും. മണ്ണ്, കര്‍ഷകര്‍, കന്നുകാലികള്‍. ഇവയെല്ലാം കാര്‍ഷിക സംസ്ക്കാരത്തിന്റെ അടയാളപ്പെടുത്തലാണ്. ആവേശച്ചുവടകളുമായി കന്നുകളെ ഇങ്ങനെ നയിച്ച് മുന്നേറുമ്പോള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് കര്‍ഷകന്‍ നെഞ്ചില്‍ കൈവച്ച് പറയും.
കൃഷി ഉപജീവനമാക്കിയ കര്‍ഷകര്‍ക്ക് പലപ്പോഴും പ്രതിസന്ധികള്‍ക്കിടയില്‍ കന്നുകാലികളെയും പരിചരിക്കുക അത്ര എളുപ്പമല്ല. കാര്‍ഷിക മേഖലയില്‍ നിന്നും കിട്ടുന്ന പണത്തിനൊപ്പം വീണ്ടും അധിക തുക കണ്ടെത്തണം. എങ്കിലും കാലികളെ അരുമയായി വളര്‍ത്താന്‍ ഇവര്‍ രണ്ടാംവട്ടം ആലോചിക്കാറില്ല. കന്ന് തെളി കാണാനെത്തുന്നവര്‍ കയ്യോടെ ലക്ഷണമൊത്ത മൂരികളെ സ്വന്തമാക്കുന്നതും ചിങ്ങമാസത്തിലെ കാഴ്ചകളാണ്.