ശബരിമല സന്നിധാനത്തെ നിലവിലെ ഭസ്മക്കുളം മാറ്റുന്നു. നാളെ രാവിലെ മീനം രാശിയിൽ പുതിയ സ്ഥാനം നോക്കും. നിലവിലെ ഭസ്മക്കുളത്തിന്റെ സ്ഥാനം ശരിയല്ലെന്നും മാലിന്യം നിറയുന്നു എന്നും വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് മാറ്റം
ക്ഷേത്രത്തിന് മുൻഭാഗത്ത് മീനം രാശിയിലാകും പുതിയ സ്ഥാനം നോക്കുക. വാസ്തുവിദ്യ വിജ്ഞാന കേന്ദ്രം പ്രസിഡണ്ട് കെ മുരളീധരന്റെ മേൽനോട്ടത്തിലാണ് സ്ഥാനം കാണൽ. തന്ത്രിമാരോട് അടക്കം കൂടിയാലോചിച്ചാണ് ഭസ്മക്കുളം മാറ്റാനുള്ള തീരുമാനം. നിലവിലെ ഭസ്മക്കുളത്തിന്റെ സ്ഥാനം ശരിയല്ലെന്നും മാലിന്യമടിയുന്നു എന്നും ദേവപ്രശ്നത്തിൽ അടക്കം തെളിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഭസ്മക്കുളം മാറ്റുന്നത്.
ക്ഷേത്രത്തിന് വടക്കു പടിഞ്ഞാറ് കുംഭം രാശിയിൽ ആയിരുന്നു യഥാർത്ഥ ഭസ്മക്കുളം ഉണ്ടായിരുന്നത്. 1987ൽ ഇത് നികത്തി മേൽപ്പാലം നിർമ്മിച്ചു. ഒപ്പം ഉണ്ടായിരുന്ന പാത്രക്കുളവും ഇല്ലാതായി. ക്ഷേത്രത്തിൻറെ പിൻഭാഗത്തായാണ് ജലരാശി കണ്ടെത്തി പുതിയ ഭസ്മക്കുളം നിർമ്മിച്ചത്. പല കെട്ടിടങ്ങളിൽ നിന്നുള്ള മാലിന്യം ഒഴുകിയിറങ്ങി വൃത്തിഹീനമാണ് ഇപ്പോഴത്തെ ഭസ്മക്കുളത്തിന്റെ പരിസരം