അജയ് (ഇടത്ത്) വിഷ്ണു (വലത്തേയറ്റം)

TOPICS COVERED

രക്ഷിക്കണേ എന്നൊരു വിളി. അജയ് തിരിഞ്ഞുനോക്കി .  കിണറ്റുവക്കില്‍ അലമുറയിട്ട് ഒരുപറ്റം യുവാക്കള്‍. മുന്നും പിന്നും നോക്കാതെ അജയ് കിണറ്റിലേക്ക് ചാടി . മുങ്ങിത്താണ വിഷ്ണുവിനെ ഷര്‍ട്ടില്‍ പിടിച്ച് മുകളിലേക്ക് ഉയര്‍ത്തി. മരണം ഉറപ്പിച്ചിടത്തു നിന്ന വിഷ്ണു ജീവിതത്തിലേക്ക്. 

കേബിള്‍ ടിവിയുടെ ജോലിക്കായി കൂട്ടുകാര്‍ക്കൊപ്പം എഴുകോണിലെത്തിയ വിഷ്ണു പണി പൂര്‍ത്തിയാക്കി മടങ്ങാന്‍ തുടങ്ങിയപ്പോഴാണ് അപ്രതീക്ഷിത അപകടം. സ്റ്റാര്‍ട്ടാക്കിയതിന് പിന്നാലെ നിയന്ത്രണം വിട്ട സ്കൂട്ടര്‍ തൊട്ടടുത്ത പുരയിടത്തിലേക്ക് മറിഞ്ഞു. അവിടെയും നില്‍ക്കാതെ  സമീത്തെ കിണറിന്‍റെ ചുറ്റുമതിലില്‍ ഇടിച്ചു. മതില്‍ തകര്‍ത്ത് സ്കൂട്ടര്‍ പുറത്തേക്കും വിഷ്ണു  നേരെ കിണറ്റിലേക്കും.  നിറയെ വെള്ളമുള്ള കിണറ്റില്‍ വിഷ്ണു മുങ്ങിത്താണതോടെ കൂട്ടുകാര്‍ അലമുറയിട്ടു .  വിളി കേട്ട് ഓടിയെത്തിയ അജയ് കിണറ്റിലേക്ക് ചാടി.  വിഷ്ണുവിനെ വെള്ളത്തില്‍ നിന്ന് ഉയര്‍ത്തിയ ഉടന്‍ നാട്ടുകാര്‍ വടമിട്ട് കൊടുത്തു . വടം വിഷ്ണുവിന്‍റെ അരയില്‍ കെട്ടി പുറത്തേക്ക് വലിച്ചെടുക്കുകയായിരുന്നു.

എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നതിന് മുമ്പേ  കിണറ്റില്‍ വീണിരുന്നെന്ന് വിഷ്ണു പറഞ്ഞു. സ്കൂട്ടര്‍ എവിടെയൊക്കെയോ ഇടിച്ചശേഷം താന്‍ തെറിച്ച് വെള്ളത്തില്‍ വീണതുമാത്രമാണ് ഓര്‍മയുള്ളത്. കണ്ണില് ഇരുട്ട് കയറി.പിന്നാലെ  ശരീരം തളര്‍ന്നു. പൊന്നനിയാ നീ വന്നില്ലെങ്കില്‍ എന്താകുമായിരുന്നു എന്‍റെ സ്ഥിതി എന്നാണ് അജയിനെ ചേര്‍ത്ത്പിടിച്ച് വിഷ്ണു പറഞ്ഞത്. പരുക്കുകള്‍ക്ക് ചികില്‍സ തേടി വിഷ്ണുവീട്ടില്‍ വിശ്രമിക്കുകയാണ് 

ENGLISH SUMMARY:

Cable tv worker who fell into well, rescued by youth in Kollam