kerala-cm-on-hema-committee

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ട്രൈബ്യൂണല്‍ രൂപീകരിക്കും എന്ന സര്‍ക്കാര്‍ പ്രഖ്യാപനം കൊണ്ട് ഒരു പ്രയോജനവുമില്ല. ലൈംഗിക കുറ്റ കൃത്യങ്ങളോ സൈബര്‍ ആക്രമണമോ പോക്സോ കേസുകളോ ട്രൈബ്യൂണലിന് പരിഗണിക്കാനാകില്ല. മുന്‍കാലത്ത് നടന്ന കുറ്റകൃത്യങ്ങള്‍ പരിഗണിക്കാന്‍പുതിയ നിയമ പ്രകാരം സൃഷ്ടിക്കുന്ന ട്രൈബ്യൂണലിന് നിയമപരമായ അവകാശവുമില്ല.

 

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍പഠിച്ച് ജസ്റ്റിസ് ഹേമ കമ്മിറ്റി നല്‍കിയ ശുപാര്‍ശയില്‍ സര്‍ക്കാരിന് നടപ്പാക്കാന്‍ താല്‍പര്യമുള്ള ഒന്നാണ് ട്രൈബ്യൂണല്‍ സ്ഥാപിക്കുക എന്നത്. നിയമസഭ പുതിയ നിയമ നിര്‍മാണം നടത്തിയ ശേഷമാണ് ട്രൈബ്യൂണല്‍സ്ഥാപിക്കുക. ഇതിന് നല്ല പണചെലവും വരും. ഇനി ഇങ്ങനെ ഒരു ട്രൈബ്യൂണല്‍ നിലവില്‍വന്നാലും ലൈംഗിക കുറ്റകൃത്യങ്ങളോ, സൈബര്‍ആക്രമണങ്ങളോ പോക്സോ കേസുകളോ ട്രൈബ്യൂണലിന് പരിഗണിക്കാനാവില്ല. 

ഭാരതീയ ന്യായ സംഹിതയും ഭാരതീയ നാഗരിക സുരക്ഷാ സംഹിതയും അനുസരിച്ച് മാത്രമെ ഇവ കോടതികള്‍ക്ക് പരിഗണിക്കാനാവൂ. പ്രാഥമികമായി ഇവ പരിഗണിക്കുക സെന്‍ഷന്‍കോടതികളാണ്. പോക്്സോ കേസുകള്‍ക്ക് പ്രത്യേക കോടതികളും ഉണ്ട്. അതായത് സിനിമയിലെ സ്ത്രീകള്‍നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ട്രൈബ്യൂണലിന് കഴിയില്ല എന്ന് വ്യക്തം. ഇപ്പോള്‍ ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍പരാമര്‍ശിച്ചിട്ടുള്ള കുറ്റകൃത്യങ്ങള്‍ നേരത്തെ നടന്നതാണ്. പുതിയ ഒരു നിയമം കൊണ്ട് പഴയ കുറ്റകൃത്യങ്ങളെ വിചാരണചെയ്യാനുമാവില്ല. ഇതെല്ലാം വ്യക്തമായി അറിയാമായിരുന്നിട്ടും ട്രൈബ്യൂണലാണ് പരിഹാരം എന്ന രീതിയില്‍സര്‍ക്കാരെടുക്കുന്ന നിലപാട് ഭരണഘടനാ വിരുദ്ധമാണ്. 

ENGLISH SUMMARY:

The government's announcement that a tribunal will be set up to resolve the issues of women in the film industry is of no use