tasmith-parents-on-media

കഴക്കൂട്ടത്തെ വീട്ടില്‍ നിന്നും അമ്മയോട് പിണങ്ങിയിറങ്ങിയ പതിമൂന്നുകാരി മകള്‍ തിരികെ എത്തിയാല്‍ അസമിലേക്ക് മടങ്ങുമെന്ന് മാതാപിതാക്കള്‍. ഇനിയും ഇതുപോലെ എന്തെങ്കിലും സംഭവിക്കുമോയെന്ന് ഭയമാണെന്നും കുട്ടിയെ കണ്ടെത്താന്‍ സഹായിച്ചവര്‍ക്ക് നന്ദിയെന്നും മാതാപിതാക്കള്‍ വ്യക്തമാക്കി. ഇന്നലെ രാത്രിയോടെയാണ് വിശാഖപട്ടണത്ത് നിന്നും കുട്ടിയെ കണ്ടെത്തിയത്.  

 

ചെന്നൈ താമ്പരത്തുനിന്ന് ബംഗാളിലേക്ക് പോകുന്ന ട്രെയിനില്‍ നിന്ന് മലയാളി കൂട്ടായ്മയാണ് കുട്ടിയെ കണ്ടെത്തിയത്. രാത്രി പത്തുമണിയോടെ കണ്ടെത്തിയ കുട്ടിയെ ആര്‍പിഎഫിെന ഏല്‍പിക്കുകയായിരുന്നു. ആര്‍പിഎഫ് കുട്ടിയെ ചൈയില്‍ഡ് ലൈനിന് കൈമാറി.

കുട്ടിയെ കണ്ടെത്തുമ്പോള്‍ ഭക്ഷണം കഴിക്കാതെ ക്ഷീണിച്ച അവസ്ഥയിലായിരുന്നു. അനിശ്ചിതത്വവും ആശങ്കയും നിറഞ്ഞ 37 മണിക്കൂറുകൾക്ക് ശേഷമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ നാളെ വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരള പൊലീസ് സംഘം വിശാഖപട്ടണത്തേക്ക് തിരിച്ചിട്ടുണ്ട്.

ENGLISH SUMMARY:

will return to Assam, when daughter comes back, says Tasmith's parents