hema-committee-report-1

ചലച്ചിത്ര മേഖലയിലെ വനിതകൾ അഭിമുഖീകരിക്കുന്ന ദുരനുഭവങ്ങളെക്കുറിച്ച്  അന്വേഷിക്കാൻ ഐജി സ്പർജൻകുമാറിന്റെ നേതൃത്വത്തിൽ ഉയർന്ന വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെട്ടപ്രത്യേക അന്വേഷണസംഘം സർക്കാർ രൂപീകരിച്ചു. ഡിഐജി എസ്.അജിതാ ബീഗം, ക്രൈംബ്രാഞ്ച് എസ്പി മെറിൻ ജോസഫ്, കോസ്റ്റൽ പൊലീസ് എഐജി ജി.പൂങ്കുഴലി, കേരള പൊലീസ് അക്കാദമി അസി. ഡയറക്ടർ ഐശ്വര്യ ഡോങ്ക്‌റെ, ക്രമസമാധാന ചുമതലയുള്ള എഐജി വി.അജിത്ത്, ക്രൈംബ്രാഞ്ച് എസ്പി എസ്.മധുസൂദനൻ എന്നിവരാണു പ്രത്യേക സംഘത്തിൽ ഉള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണു തീരുമാനം. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്.വെങ്കിടേഷ് ഈ പ്രത്യേക സംഘത്തിനു മേൽനോട്ടം വഹിക്കും.

അന്വേഷണ സംഘാംഗങ്ങളുടെ പേരുകള്‍ ചുവടെ: 

ജി. സ്പര്‍ജന്‍കുമാര്‍ - ഐജിപി

എസ്. അജീത ബീഗം - ഡിഐജി

മെറിന്‍ ജോസഫ് - എസ്.പി ക്രൈംബ്രാഞ്ച് HQ 

ജി. പൂങ്കുഴലി - എഐജി, കോസ്റ്റല്‍ പോലീസ്

ഐശ്വര്യ ഡോങ്ക്‌റെ - അസി. ഡയറക്ടര്‍, കേരള പോലീസ് അക്കാദമി

അജിത്ത് .വി - എഐജി, ലോ&ഓര്‍ഡര്‍

എസ്. മധുസൂദനന്‍ - എസ്.പി ക്രൈംബ്രാഞ്ച്

 
ENGLISH SUMMARY:

Special team to probe sex allegations in film industry