hridhaya-poorvam

മലയാള മനോരമയും മദ്രാസ് മെഡിക്കല്‍ മിഷനും ചേര്‍ന്നൊരുക്കുന്ന സൗജന്യ ഹൃദയശസ്ത്രക്രിയ പദ്ധതി 'ഹൃദയപൂർവം' രജത ജൂബിലി നിറവില്‍.  ഈ വർഷത്തെ രണ്ടാമത്തെ പരിശോധനാ ക്യാംപ് ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും. കൊച്ചി കടവന്ത്ര ലയൺസ് ക്ലബ് കമ്യൂണിറ്റി സെന്ററിലാണ് ക്യാംപ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്  98953 99491 എന്ന ഫോണ്‍നമ്പറില്‍ ബന്ധപ്പെട്ട് പേരുവിവരങ്ങള്‍ റജിസ്റ്റർ ചെയ്യാം. മുൻപു ഹൃദയപൂർവം പദ്ധതി വഴി ശസ്ത്രക്രിയയ്ക്കു വിധേയരായവരുടെ തുടർപരിശോധനയും ഈ ദിവസങ്ങളിൽ നടക്കും. ഇവരും റജിസ്റ്റർ ചെയ്യേണ്ടതാണ്. ക്യാംപിലെ പരിശോധനയ്‌ക്കു ശേഷം മദ്രാസ് മെഡിക്കൽ മിഷനിലെ വിദഗ്‌ധ ഡോക്‌ടർമാരുടെ സമിതി, ശസ്‌ത്രക്രിയ ആവശ്യമായവരുടെ മുൻഗണനാ പട്ടിക തയാറാക്കും. വിശദമായ പരിശോധനകൾക്കായി ഇസിജി, ട്രെഡ്‌മിൽ, എക്കോ കാർഡിയോ ഗ്രാം  തുടങ്ങിയ സൗകര്യങ്ങളും മദ്രാസ് മെഡിക്കൽ മിഷന്റെ ആധുനിക പരിശോധനാ സൗകര്യങ്ങളുള്ള മൊബൈൽ ഡയഗ്നോസ്‌റ്റിക് ക്ലിനിക്കും ക്യാംപിൽ ഒരുക്കിയിട്ടുണ്ട്.