നടന്‍ സിദ്ദിഖിനെതിരായ പരാതിയിൽ തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു . തിരുവനന്തപുരം സിറ്റി ജില്ലാ ക്രൈംബ്രാഞ്ചിനാണ് ചുമതല. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ് പി, മ്യൂസിയം പോലീസ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുക. നടിയുടെ വിശദമൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി.
തിരുവനന്തപുരത്തെ മാസ്‌കറ്റ് ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്ന പരാതിയിൽ താരത്തിനെതിരെ ശക്തമായ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. നടനും പരാതിക്കാരിയും ഒരേ ദിവസം, ഒരേ സമയം ഹോട്ടലിൽ ഉണ്ടായിരുന്നതിനു തെളിവാണ് ലഭിച്ചത്. അതേ സമയം പ്രതിരോധം തീര്‍ക്കാനായി സിദ്ദിഖും തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു
മാസ്കറ്റ് ഹോട്ടലില്‍വെച്ച് സിദ്ദിഖ് പീഡിപ്പിച്ചെന്ന് പരാതി സാധൂകരിക്കുന്ന തെളിവുകളാണ് പ്രാഥമിക പരിശോധനയില്‍ ലഭിച്ചിരിക്കുന്നത്. സിദ്ദിഖ് ഹോട്ടലില്‍ താമസിച്ചതിന്‍റെ രേഖകളും ഗസ്റ്റ് രജിസ്റ്ററില്‍ പരാതിക്കാരിയായ നടി അതേ ദിവസം സിദ്ദിഖിനെ കാണുന്നതിനായി ഒപ്പിട്ടതിന്‍റെ രേഖകളും പൊലീസിന് ലഭിച്ചതായാണ് വിവരം. . കൻ്റോൻമെൻ്റ് എസിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവ് ശേഖരിച്ചത്. നടിയുടെ പരാതിയിന്മേൽ, സിദ്ധിക്കിനെതിരെ ബലാത്സംഗ കുറ്റവും ഭീഷണികുറ്റവും ചുമത്തിയിട്ടുണ്ട്.
സിനിമ ചര്‍ച്ചകള്‍ക്കായി തന്നെ ഹോട്ടലിലേക്ക് സിദീഖ് വിളിച്ചുവരുത്തുകയായിരുന്നുെവന്ന് നടി പറഞ്ഞു . മുറിയില്‍ എത്തിയശേഷമാണ് താന്‍ ചതിക്കപ്പെട്ടെന്ന് മനസിലായതെന്നും നടി മനോരമ ന്യൂസിനോട് പറഞ്ഞു. കടുത്ത കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടതോടെ സിദ്ദിഖ് കോടതിയെ സമീപിച്ചു പരാതിയുടെ പകര്‍പ്പും എഫ്.ഐ.ആര്‍ പകര്‍പ്പും തേടിയാണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഒന്നിനെ സിദ്ദിഖ് സമീപിച്ചത്