ജാതി സെൻസസിന്റെ പേരില്‍ മനോരമ ന്യൂസ് കോൺക്ലേവ് വേദിയില്‍ പോരടിച്ച് കോണ്‍ഗ്രസ്– ബിജെപി നേതാക്കള്‍. പേരിൽ നേതാക്കളുടെ ഏറ്റുമുട്ടൽ. ജാതി എന്ന യാഥാർത്ഥ്യത്തെ ഒളിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് എംപി ശശികാന്ത് സെന്തില്‍. രാഹുൽ ഗാന്ധിയുടേത് വിഭജനത്തിന്റെ രാഷ്ട്രീയമെന്ന ആരോപണവുമായി അനിൽ ആൻറണി തിരിച്ചടിച്ചു.
പ്രധാനമന്ത്രി മോദിയും ബി.ജെ.പിയും ജനങ്ങളെ ഭിന്നിപ്പിക്കുന്നു എന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിന്‍റെ മുന അദ്ദേഹത്തിലേക്ക് തന്നെ തിരിച്ചിരിക്കുകയാണ് അനിൽ ആന്‍റണി. ജാതി സെൻസസ് നടത്തണമെന്ന ആവശ്യം കൊളോണിയൽ വിഭജനതന്ത്രമാണെന്നാണ് ആരോപണം.
എന്നാൽ ജാതി സെൻസസ് നടത്തിയാൽ മാത്രമേ അടിച്ചമർത്തുന്നവരുടെ എണ്ണം മനസിലാക്കാൻ സാധിക്കു എന്ന് കോൺഗ്രസ് എം.പി ശശികാന്ത് സെന്തിൽ പറഞ്ഞു. അപ്പോൾ മാത്രമേ അർഹതയുള്ളവരുടെ ശബ്ദം കേൾക്കാൻ സാധിക്കു സത്യം പറഞ്ഞാൽ ജനം കൂടെ നിൽക്കുമെന്ന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് തെളിയിച്ചെന്ന് ബംഗാളിൽ നിന്നുള്ള SFI തീപ്പൊരി നേതാവ് ദീപ്ഷിത ധർ. പട്ടിണി സൂചികയിൽ രാജ്യത്തെ 111 ആം സ്ഥാനത്തെത്തിച്ചതാണ് BJPയുടെ നേട്ടമെന്നും പരിഹാസം. ഇന്ത്യ, കേൾക്കേണ്ട ശബ്ദം എന്ന സെഷനിലായിരുന്നു യുവനേതാക്കളുടെ ഏറ്റുമുട്ടൽ.