പല സത്രീകളുടെയും യാത്രയുടെ ആകെ തുകയാണ് സിനിമ മേഖലയിലുള്ള മാറ്റങ്ങളെന്ന് കനി കുസൃതി. ഇനി സഹിക്കാൻ പറ്റില്ലെന്ന നിലപാടിലേക്ക് ഒരുപാട് മനുഷ്യരുടെ മനസ് ഒരു സമയം എത്തിച്ചേരുന്നു എന്നതാണ് ഇത് കാണിക്കുന്നത്. ഡബ്ല്യൂസിസിയിൽ ഉറച്ചു നിന്ന് പരമാവധി ശ്രമിക്കുന്നവർ മിടുക്കികളണെന്നും കനി മനോരമ ന്യൂസ് കോൺക്ലേവ് വേദിയിലെ സ്റ്റാര്‍സ് ഓഫ് കാന്‍ സെഷനില്‍‌ പറഞ്ഞു.

‍ഞാൻ വളർന്നു വന്ന സാ​ഹചര്യം അനുസരിച്ച് എന്റെ വീട്ടിൽ എന്തും പറയാൻ സാധിക്കുമായിരുന്നു. മറ്റുള്ളവർക്ക് ജോലി ചെയ്യുന്ന ഇടത്ത്  ആളുണ്ടാകണമെന്നില്ല. പറയാനൊരു വേദി ഉണ്ടാവുക എന്നത് പ്രധാനമാണ്. പറയാൻ ഒരുപാട് പേരുണ്ടെന്ന തോന്നലിൽ നിന്നാണ് എനിക്കും പറയാം എന്ന ബോധ്യമുണ്ടാകുന്നത്. ഈ തരത്തിൽ ഡബ്ല്യുസിസി ചരിത്രപരമായി ഓർമിക്കപ്പെടേണ്ടതാണ് എന്നും കനി കുസൃതി പറഞ്ഞു

മുന്നോട്ടുള്ള നയത്തിൽ ഒരു മാറ്റം ആവശ്യമാണ്. . ലൈംഗീകാതിക്രമം മാത്രമല്ല വേതനം അടക്കമുള്ള കാര്യങ്ങളും തീരുമാനിക്കപ്പെടണം. വേതനത്തിലും ഒരു മാനദണ്ഡം വേണം. സിനിമയിൽ ചില ഇടത്ത് മാത്രമാണ് മണിക്കൂറിന് ശമ്പളം ലഭിക്കുന്നത്. വിനോദമായതിൽ മാർക്കറ്റ് നിലവാരത്തിനൊത്താണ് പണം, പക്ഷെ അതിനൊരു മാർജിൻ വേണമെന്നും കനി ആവശ്യപ്പെട്ടു. 

താരങ്ങളുടെ പണം കേട്ടാൽ ഫ്ളോയിം​ഗ് മണി ഉണ്ടാകില്ല. പൈസ വന്നു പോകുമ്പോഴാണ് ബിസിനസ് നിലനിൽക്കുന്നത്. വിപണി മൂല്ല്യത്തിന് കൃത്യമായ മാനദണ്ഡം വേണം. കൃത്യം കരാർ ഉണ്ടാവണം. അഭിനയിക്കുന്നവർക്ക് മാത്രമല്ല, മറ്റുള്ളവർക്കും ഇത് ബാധകമാക്കണമെന്നും കനി പറഞ്ഞു. ആദ്യ സിനിമയിൽ അഭിനയിച്ച നടൻ ഇത്രലക്ഷം കിട്ടി എന്ന് പറയുമ്പോൾ 2 വർഷം പണിയെുത്തിട്ടും അസിസ്റ്റന്റെ ഡയറക്ടർക്ക് 50,000 പോലും കിട്ടിയില്ല ഇതിനൊന്നും കരാറില്ല, മാനദണ്ഡമില്ല. പവർ ഫുൾ ആളുമായി കൂടിയാലോചനകളിലാണ് അതിക്രമങ്ങളുണ്ടാകുന്നത്. ഇതിന് നയം വേണം. അതി നിർമാതാക്കളിൽ നിന്നല്ല ഉണ്ടാകേണ്ടതെന്നും കനി വ്യക്തമാക്കി. 

എന്തുകൊണ്ട് ഡബ്ല്യുസിസിയിൽ ഇല്ല

നേരത്തെ ഡബ്ല്യുസിസിയിൽ അംഗമായിരുന്നു. അക്രമിക്കപ്പെട്ട നടിക്കായി കുറച്ചുപേർ ഒന്നിച്ചിരുന്നു. സംഘടനയിൽ നിൽക്കാനുള്ള മാനസികാവസ്ഥയിലുള്ള ആളല്ലെന്നും പോരാട്ടം ഒറ്റയ്ക്കാണെന്നും അവർക്കൊപ്പമാണെെന്നും കനി വ്യക്തമാക്കി

Manoramanews conclave 2024 Actress Kani Kusruti justice hema committee report and WCC: