ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമെന്ന് നടന്‍ മോഹന്‍ലാല്‍. താന്‍ രണ്ടുവട്ടം മൊഴി നല്‍കിയെന്നും, പരാതി ഉള്ളവര്‍ പൊലീസില്‍ നല്‍കട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പവര്‍ ഗ്രൂപ്പിനെ പറ്റി ആദ്യമായി ആണ് കേള്‍ക്കുതെന്നും, താന്‍ അതില്‍ പെട്ട ആളല്ലെന്നും അദ്ദേഹം പറഞ്ഞു. പൊതുസമൂഹത്തിന് ഇതെല്ലാം ബോധ്യപ്പട്ടെന്ന് പറയാനാകില്ല. ദയവുചെയ്ത് തങ്ങളിലേക്ക് മാത്രം കാര്യങ്ങള്‍ തിരിക്കരുത്. ആയിരങ്ങളുടെ ജീവിതമാണ് സിനിമ. കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഇന്‍ഡസ്ട്രി തകര്‍ക്കരുതെന്നും അദ്ദേഹം ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചു.
‘അമ്മ’ മാത്രമല്ല, എല്ലാവരുമാണ് മറുപടി പറയേണ്ടത്, എന്തിനും ഏതിനും ‘അമ്മ’യെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ആലോചിച്ചാണ് താന്‍ ‘അമ്മ’യില്‍ നിന്ന് ഒഴിഞ്ഞതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. ചോദ്യങ്ങള്‍ ചോദിക്കാന്‍ തയാറായാണ് നിങ്ങള്‍ വന്നത്, പക്ഷെ തനിക്ക് പറയാന്‍ ഉത്തരങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം വേണ്ടേയെന്ന് ചോദ്യത്തിന് തീര്‍ച്ചയായും വേണ്ടേ എന്ന് മറുപടി നല്‍കി. അത് പൊലീസും സര്‍ക്കാരും അല്ലേ നോക്കേണ്ടതെന്നും മോഹന്‍ലാല്‍. താന്‍ ഇതില്‍ കൂടുതല്‍ എന്താണ് പറയേണ്ടതെന്നും, ശുദ്ധീകരണത്തിന് നിങ്ങളും സഹകരിക്കൂ, ഞങ്ങളും സഹകരിക്കാമെന്നും മോഹന്‍ലാല്‍ പറഞ്ഞു.