mr-ajithkumar-042

ക്രമസമാധാനച്ചുമതലയില്‍ നിന്ന് എഡിജിപി എംആര്‍ അജിത്കുമാറിനെ മാറ്റുന്നു. സ്വര്‍ണക്കടത്തടക്കം  പി.വി. അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണവും പ്രഖ്യാപിച്ചു. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കുമെന്ന് മുഖ്യമന്ത്രി കോട്ടയത്ത് പൊലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. എഡിജിപിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുന്നതാണുചിതമെന്ന  ഡിജിപിയുടെ നിലപാടാണ് നിര്‍ണായകമായത്.  ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് അജിത്കുമാറും കത്തു നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പൊതുവേദിയില്‍ അന്വേഷണം പ്രഖ്യാപിക്കുക എന്ന അസാധാരണ നടപടിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കടന്നത്. 

 

എന്നും സി പി എമ്മിന്റെ കുന്തമുനയായിരുന്ന  പി.വി. അൻവർ തൊടുത്തു വിട്ട വിവാദം മുഖ്യമന്ത്രിചുമതല വഹിക്കുന്ന ആഭ്യന്തരവകുപ്പിനെ കുറച്ചൊന്നുമല്ല പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.  രാവിലെ കോട്ടയത്ത് പൊലീസ് അസോസിയേഷൻ സമ്മേളനത്തിന് എത്തിയ മുഖ്യമന്ത്രി ഈ പിരിമുറുക്കത്തിലായിരുന്നു. ആദ്യം നാട്ടകം ഗസ്റ്റ് ഹൗസിൽ ഡിജിപിയുമായി ചർച്ച നടത്തി. പൊലീസ് സേനയുടെ വിശ്വാസ്യത വീണ്ടെടുക്കാൻ അന്വേഷണമാണ് ഉചിതമെന്ന് ഷെയ്ഖ് ദർവേഷ് സാഹിബ് നിലപാട് എടുത്തു. തൊട്ടുപിന്നാലെ ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എം ആർ അജിത് കുമാറും കത്ത് നൽകി. ഇതോടെ തന്‍റെ  ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥനെതിരെ അന്വേഷണമെന്ന നിർണായക തീരുമാനം മുഖ്യമന്ത്രിയെടുത്തു. പതിവ് ശൈലിയിൽ നിന്ന് വ്യത്യസ്തമായി പൊതുവേദിയിൽ  അതും ആരോപണ വിധേയനെ സാക്ഷിയാക്കിക്കൊണ്ട് അന്വേഷണ പ്രഖ്യാപനം.

അന്വേഷണം പോലീസിനെതിരായതുകൊണ്ട് പോലീസ് മേധാവി അന്വേഷിച്ചേക്കില്ല.ഡിജിപി റാങ്കിലുള്ള വിജിലൻസ് മേധാവി യോഗേഷ് ഗുപ്തയ്ക്കോ ഫയർഫോഴ്സ് മേധാവി കെ.പത്മകുമാറിനോ ആവും അന്വേഷണ ചുമതല. അന്വേഷണം നേരിടുന്നതിനാൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്ന പദവിയിൽ നിന്ന് എംആർ അജിത് കുമാറിനെ മാറ്റി നിർത്തിയേക്കും. എന്നാൽ അന്വേഷണം നടക്കുന്നത് എം ആർ അജിത് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എന്ന ന്യായം പറഞ്ഞ് അജിത് കുമാറിനെ തൽസ്ഥാനത്ത് സംരക്ഷിക്കാനുള്ള നീക്കങ്ങളും പുരോഗമിക്കുന്നുണ്ട്.ഇക്കാര്യത്തിലും മുഖ്യമന്ത്രിയുടെ നിലപാട് നിർണായകമാകും.

അതേസമയം, പി.വി.അന്‍വര്‍ എംഎല്എയുടെ ആരോപണങ്ങള്ക്ക് മറുപടിയില്ലാതെ എഡിജിപി എം.ആര്.അജിത് കുമാര്. 

ആരോപണങ്ങള്  അന്വേഷണിക്കട്ടെയെന്ന് മാത്രം പ്രതികരണം. മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്തുനല്കിയെന്ന് എഡിജിപി അജിത്കുമാര്. സര്ക്കാര് സംവിധാനങ്ങളുപയോഗിച്ച് അവര് അന്വേഷിക്കട്ടെയെന്നും അജിത്കുമാര് മാധ്യമങ്ങളോട് പറഞ്ഞു.

ENGLISH SUMMARY:

Action taken against ADGP MR Ajith Kumar